തോൽവിയിലാണ് ടീമിന് പിന്തുണ വേണ്ടത്, ഇന്ത്യ കപ്പുമായി തിരിച്ചെ‌ത്തും: സെവാഗ്

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ഒക്‌ടോബര്‍ 2021 (16:08 IST)
ടി20 ലോകകപ്പിലെ ആദ്യ തോൽവിയ്ക്ക് ശേഷം ന്യൂസിലൻഡിനെതിരെ ഗ്രൂപ്പിലെ നിർണായക പോരാട്ടത്തിനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഞായറാഴ്‌ച നടക്കുന്ന മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. ഇതിനാൽ തന്നെ ആവേശമുയർത്തുന്ന പോരാട്ടമായിരിക്കും ഇരു ടീമുകളും തമ്മിൽ നടക്കുക എന്നതുറപ്പാണ്.

ഇപ്പോഴിതാ നിർണായകമത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ടീം ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വിരേന്ദർ സെവാഗ്.പാകിസ്ഥാനോടേറ്റ തോല്‍വി കാര്യമാക്കേണ്ടതില്ലെന്നും കപ്പുയര്‍ത്തുമെന്നും സെവാഗ് അഭിപ്രായപ്പട്ടു. തോൽവി നേരിടുമ്പോളാണ് നാം നമ്മുടെ ടീമിനെ പിന്തുണക്കേണ്ടത്.

ആദ്യ മത്സരം തോറ്റെങ്കിലും ഈ വര്‍ഷത്തെ ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കുമെന്നാണ് ഞാന്‍ കരുതുന്നത്. മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രം മതി. ജയിക്കുമ്പോള്‍ ആഘോഷവുമായി നമ്മള്‍ ഇന്ത്യക്കൊപ്പം നില്‍ക്കാറുണ്ട്. അതിന്റെ കൂടെ തോൽവിയിലും ടീമിനൊപ്പം നിൽക്കണം. ഇന്ത്യ ഇത്തവണ കിരീടം നേടുമെന്ന് തന്നെ ഞാൻ ഉറച്ച് വിശ്വസിക്കുന്നു. സെവാഗ് പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :