ന്യൂസിലൻഡിന് കനത്ത തിരിച്ചടിയായി സ്റ്റാർ പേസർക്ക് പരിക്ക്, ലോകകപ്പിൽ നിന്നും പുറത്ത്
ന്യൂസിലൻഡിന് കനത്ത് തിരിച്ചടിയായി സ്റ്റാർ പേസർ ലോക്കി ഫെർഗൂസന് പരിക്ക്, കാൽവണ്ണയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് താരം ടി20 ലോകകപ്പിനുള്ള ടീമിൽ നിന്നും പുറത്തായി. താരത്തിന് പകരം ആദം മിൽനെ കളിക്കും. പരിക്ക് ഭേദമാവാൻ 3 മുതൽ 4 ആഴ്ച വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
അതേസമയം ലോകകപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് 5 വിക്കറ്റിന് പരാജയപ്പെട്ടു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയ്ക്കെതിരായ മത്സരം കിവികൾക്ക് നിർണായകമാകും. ഞായറാഴ്‌ചയാണ് ന്യൂസിലൻഡും ഇന്ത്യയും തമ്മിലുള്ള നിർണായകമായ മത്സരം നടക്കുക.
