ദീപക് ഹൂഡ പുറത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യരും ഷഹബാസ് അഹമ്മദും

അഭിറാം മനോഹർ| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (13:27 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യർ,ഷഹബാസ് അഹമ്മദ് എന്നിവരെ ഉൾപ്പെടുത്തി. പരിക്കേറ്റ ദീപക് ഹൂഡയ്ക്ക് പകരമായാണ് ശ്രേയസ് അയ്യർ ടീമിലെത്തിയത്. ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് പകരമാണ് ഷഹബാസ് ടീമിലെത്തിയത്. ഹാര്‍ദിക്കിനും പേസര്‍ ഭുവനേശ്വര്‍ കുമാറിനും വിശ്രമം അനുവദിക്കുകയായിരുന്നു. ഭുവിയുടെ അഭാവത്തിൽ ദീപക് ചാഹറാകും ബൗൾ ചെയ്യുക.

നേരത്തെ പ്രഖ്യാപിച്ചിരുന്ന ടീമിലും ഹാർദ്ദിക്കിനെ ഉൾപ്പെടുത്തിയിരുന്നുല്ല. ഭുവിക്കൊപ്പം ഹാർദിക്കും നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഈ സമയം ചിലവഴിക്കും.ഷഹബാസ് നേരത്തെ, സിംബാബ്‌വെ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ശ്രേയസ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സറ്റാന്‍ഡ് ബൈ താരമായുണ്ട്.

ഓസീസിനെതിരായ പരമ്പരയ്ക്കിടെയാണ് ദീപക് ഹൂഡയ്ക്ക് പരിക്കേറ്റത്. താരത്തെ വിദഗ്ധ പരിശോധനയ്ക്കായി ബാംഗ്ലൂര്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്കയക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :