ഇത് വൈബ് വേറെയാണ് മക്കളെ, സിംബാബ്‌വെയ്ക്കെതിരായ പരമ്പര വിജയം ഡാൻസ് കളിച്ച് ആഘോഷമാക്കി ഇന്ത്യൻ താരങ്ങൾ

പരമ്പര നേടിയതിന് പിന്നാലെ ഡ്രസിങ് റൂമിൽ വിജയം ആഘോഷിക്കുന്ന ഇന്ത്യൻ ടീമംഗങ്ങളുടെ വീഡിയോയാണ് വൈറലായത്.

അഭിറാം മനോഹർ| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2022 (12:54 IST)
ഹരാരെയിൽ നടന്ന മൂന്നാം ഏകദിനത്തിലും സിംബാബ്‌വെയെ പരാജയപ്പെടുത്തിയതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി ഇന്ത്യ. ശുഭ്മാൻ ഗില്ലിൻ്റെ സെഞ്ചുറി കരുത്തിൽ 289 റൺസ് നേടിയ ഇന്ത്യക്കെതിരെ സിക്കന്ദർ റാസ(115)യുടെ മറുപടിയിലൂടെ മറുപടി നൽകാനായെങ്കിലും 13 റൺസകലെ സിംബാബ്‌വെ വീഴുകയായിരുന്നു.

പരമ്പര നേടിയതിന് പിന്നാലെ ഡ്രസിങ് റൂമിൽ വിജയം ആഘോഷിക്കുന്ന ഇന്ത്യൻ ടീമംഗങ്ങളുടെ വീഡിയോയാണ് വൈറലായത്. ഇൻസ്റ്റഗ്രാമിൽ ട്രെൻഡായ എന്ന ഗാനത്തിനാണ് ഇന്ത്യൻ താരങ്ങൾ ചുവടുവെച്ചത്.ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, റിതുരാജ് ഗെയ്കവാദ് എന്നിവരാണ് കളിക്കളത്തിന് പുറത്തുള്ള തങ്ങളുടെ കഴിവ് തെളിയിച്ചുകൊണ്ട് ഡാൻസ് കളിക്കുന്നത്.

സിംബാബ്‌വെയ്ക്കെതിരായ 15 മത്സരങ്ങളിൽ തോൽവി അറിയാതെ കുതിക്കുകയാണ് ഇന്ത്യ. പരമ്പര നേട്ടത്തിൽ സന്തോഷമുണ്ടെന്നും പരമ്പര നേട്ടം ഒരുപാട് ആത്മവിശ്വാസം നൽകുന്നതായും ഇന്ത്യൻ നായകൻ കെ എൽ രാഹുൽ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :