ഇന്ത്യക്ക് രണ്ട് ക്യാപ്‌റ്റന്മാരുടെ ആവശ്യമില്ല കോലി തന്നെ നയിക്കട്ടെ- മഞ്ജരേക്കർ

അഭിറാം മനോഹർ| Last Modified ശനി, 20 ജൂണ്‍ 2020 (15:06 IST)
ഇന്ത്യക്ക് വ്യത്യസ്‌ത ക്രിക്കറ്റ് ഫോർമാറ്റിൽ വ്യത്യസ്‌ത നായകന്മാരുടെ ആവശ്യമില്ലെന്ന് മുൻ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ.നിലവിൽ ഓസ്ട്രേലിയ,ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട് ടീമുകളെല്ലാം ഇത്തരത്തിൽ സ്പ്ലിറ്റ് ക്യാപ്‌റ്റൻസിയാണ് പിന്തുടരുന്നത്. എന്നാൽ ഈ രീതി ഇന്ത്യക്ക് ആവശ്യമില്ലെന്നാണ് മഞ്ജരേക്കർ പറയുന്നത്.

നേരത്തെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മയെയും ടെസ്റ്റില്‍ വിരാട് കോലിയെയും ക്യാപ്റ്റന്മാരാക്കണമെന്ന തരത്തിൽ വാദങ്ങൾ വന്നിരുന്നു.എന്നാൽ മൂന്ന് ഫോർമാറ്റിലും കോലി തുടരട്ടെയെന്നാണ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടത്.മൂന്ന് ഫോർമാറ്റിലും ഒരു പോലെ മികച്ചുനിൽക്കുന്ന ഒരു നായകനുള്ളപ്പോൾ സ്പ്ലിറ്റ് ക്യാപ്‌റ്റൻസിയെ പറ്റി ചിന്തിക്കേണ്ട കാര്യമില്ലെന്നാണ് മഞ്ജരേക്കർ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :