വെറുമൊരു പരമ്പരയല്ല, 2023ലെ ഏകദിനലോകകപ്പിന് യോഗ്യത നേടാൻ ഇന്നത്തെ വിജയം ദക്ഷിണാഫ്രിക്കയ്ക്ക് നിർണായകം

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (15:15 IST)
ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് എല്ലാ രാജ്യങ്ങളും. ഇന്ത്യയും പാകിസ്ഥാനും ഇംഗ്ലണ്ടും ഓസീസുമെല്ലാം ഇതിൻ്റെ ഭാഗമായി കൂടുതൽ ടി20 മത്സരങ്ങൾ കളിക്കുന്ന തിരക്കിലാണ്. ഇന്ത്യയാകട്ടെ തങ്ങളുടെ ഒന്നാം നമ്പർ ടീമിനെ കൂടുതൽ ടി20 മത്സരങ്ങൾ കളിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനപരമ്പരയിൽ രണ്ടാം നിരയെയാണ് കളിപ്പിക്കുന്നത്.

അതേസമയം തങ്ങളുടെ ഫുൾ ടീമുമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ കളിക്കുന്നത്. പരമ്പരയിൽ വിജയിക്കുന്നതിലുപരി 2023ലെ ഏകദിന ലോകകപ്പ് യോഗ്യത നേടാനായി വിലപ്പെട്ട സൂപ്പർ ലീഗ് പോയൻ്റുകൾ സ്വന്തമാക്കാനാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്.

നിലവിൽ ഏകദിന സൂപ്പർ ലീഗ് പോയൻ്റിൽ പതിനൊന്നാമതാണ് ദക്ഷിണാഫ്രിക്ക. സൂപ്പർ ലീഗ് പോയൻ്റ് പട്ടികയിലെ ആദ്യ 8 ടീമുകളാണ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുക. അല്ലാത്ത ടീമുകൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. ഇന്ത്യക്കെതിരെ വിജയിച്ചാൽ പട്ടികയിൽ ഒമ്പതാം സ്ഥാനത്തെത്താൻ ദക്ഷിണാഫ്രിക്കയ്ക്കാകും. വിജയത്തോടെ ഏകദിന ലോകകപ്പിൽ നേരിട്ടുള്ള യോഗ്യത നേടാനുള്ള സാധ്യത സജീവമാക്കാനാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :