1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Before and after plastic surgery, Aditi Rao Hydari's face change, a picture circulating on social media

പ്ലാസ്റ്റിക് സര്‍ജറിക്ക് മുമ്പും ശേഷവും,അദിതി റാവുവിന്റെ മുഖത്ത് വന്ന മാറ്റം, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം

Before and after plastic surgery
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ഇന്ന് അറിയപ്പെടുന്ന നടിയാണ് അദിതി റാവു ഹൈദരി.2006-ല്‍ പ്രജാപതി എന്ന മലയാള ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.16 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയുടെ നായിക മകന്‍ ദുല്‍ഖറിന്റെയും നായികയായി.ദുല്‍ഖറിനൊപ്പം അദിതി പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു 'ഹേയ് സിനാമിക'. മമ്മൂട്ടിയുടെ പ്രജാപതിയില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്ന നടിയുടെ രൂപത്തില്‍ സൂഫിയും സുജാതയില്‍ എത്തുമ്പോഴേക്കും വലിയ മാറ്റം വന്നിരുന്നു.
പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാകും മുന്‍പും ശേഷവുമുള്ള താരത്തിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
 
 പ്രധാനമായും മൂക്കിലും ചുണ്ടുകളിലും പുരികങ്ങളിലുമടക്കം അദിതി റാവു പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്.നിരവധി ഫില്ലറുകളടക്കം ഫേഷ്യല്‍ റീകണ്‍സ്ട്രക്ഷന്‍ താരം ചെയ്തിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
 
1986 ഒക്ടോബര്‍ 28ന് ജനിച്ച നടിക്ക് 37വയസ്സാണ് പ്രായം.
 
2020ല്‍ റിലീസ് ചെയ്ത സൂഫിയും സുജാതയും ആയിരുന്നു നടിയുടെ ഒടുവില്‍ റിലീസായ മലയാള ചിത്രം.
 
 
 
 
 
 
 
 
അടുത്ത ലേഖനം
ഒന്നല്ല മൂന്ന് വിജയകഥ ! മലയാള സിനിമകള്‍ വേറെ ലെവല്‍,സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍