എല്ലാത്തിനും ഞാൻ തന്നെ വേണോ? ടീമിനെ കുറ്റപ്പെടുത്തി മന്ഥാന

Last Modified വ്യാഴം, 7 ഫെബ്രുവരി 2019 (09:06 IST)
ന്യൂസിലെൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മൽസരം കൈവിട്ടതിന്റെ സങ്കടത്തിലാണ് വനിത ക്രിക്കറ്റ് ടീം. ഇപ്പോഴിതാ, ടീമിനെ പരോക്ഷമായി വിമർശിച്ച് സൂപ്പർതാരം സ്മൃതി മന്ഥന രംഗത്ത്. കളി ജയിക്കാൻ താൻ തന്നെ 20 ഓവറും ക്രീസിൽ നിൽക്കേണ്ട അവസ്ഥയാണെന്ന് പറഞ്ഞു.

വെല്ലിങ്ടനിൽ ബുധനാഴ്ച നടന്ന ഒന്നാം ട്വന്റി20യിൽ 34 പന്തിൽനിന്നും മന്ഥന 58 റൺസടിച്ചിട്ടും ഇന്ത്യ തോറ്റിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. 11.2 ഓവറിൽ ഒന്നിന് 102 റൺസ് എടുക്കാൻ മാത്രേ ഇന്ത്യക്കായുള്ളു.

‘എന്റെയും ജമീമയുടെയും (റോഡ്രിഗസ്) വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടതാണ് തോൽ‌വിക്ക് കാരണം. ട്വന്റി20യിൽ ഇത്തരത്തിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായാൽ പിന്നീട് പിടിച്ച് നിൽക്കാനാകില്ല. 20 ഓവറും ഞാൻ ക്രീസിൽ നിൽക്കുന്നതാണ് ജയിക്കാൻ നല്ലത്. 18 ഓവർ വരെ ക്രീസിൽ നിൽക്കാൻ എനിക്കു കഴിഞ്ഞാൽ കൂട്ടത്തകർച്ച ഒഴിവാക്കാവുന്നതേയുള്ളൂ.
അതുകൊണ്ടുതന്നെ അടുത്ത തവണ ഈ ചിന്തയുമായിട്ടാകും ഞാൻ കളത്തിലിറങ്ങുക’ – മന്ഥന പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :