ജോധ്പൂര്‍|
Last Modified ബുധന്‍, 6 ഫെബ്രുവരി 2019 (13:59 IST)
സ്‌ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എന്നിവരുടെ വിലക്ക്
ബിസിസിഐ പിന്‍വലിച്ചതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ കേസ്.
ജോധ്പുര്‍ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. പരിപാടി അവതരിപ്പിച്ച സംവിധായകന്‍ കരണ്‍ ജോഹറിനെതിരേയും കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
അതെസമയം ഇവര്‍ക്കെതിരായ അന്വേഷണത്തിനായി ഓംബുഡ്സ്മാനെ നിയോഗിക്കണമെന്ന ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ തീരുമാനം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ചാറ്റ് ഷോയ്‌ക്കിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് പാണ്ഡ്യയ്‌ക്കും രാഹുലിനും വിനയായത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹര്‍ദ്ദിക് വെളിപ്പെടുത്തിയത്.
തന്റെ മുറിയില്‍ നിന്ന് 18 വയസിനുള്ളില്‍ തന്നെ പിതാവ് കോണ്ടം കണ്ടെത്തിരുന്നെന്നായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍.