ലക്ഷ്യം ലോകകപ്പ്, സൂപ്പര്‍ താരങ്ങള്‍ പുറത്ത് ?; ടീമില്‍ കയറിപ്പറ്റണമെങ്കില്‍ ‘പോരടി’ക്കാതെ രക്ഷയില്ല

 mohammed shami , 2019 world cup , england , shikhar dhawan , team india , cricket , australian series , rohith sharma , kohli , ഇന്ത്യ , വിരാട് കോഹ്‌ലി , ക്രിക്കറ്റ് , ധോണി , ഓസ്‌ട്രേലിയ , ശിഖര്‍ ധവാന്‍
മുംബൈ| Last Modified ചൊവ്വ, 5 ഫെബ്രുവരി 2019 (13:48 IST)
യുവതാരങ്ങളുടെ കടന്നുവരവ് ഇന്ത്യന്‍ ടീമിന് നല്‍കുന്ന കരുത്ത് ചെറുതല്ല. ടോപ് ഓര്‍ഡറും മിഡില്‍ ഓഡറും അതിശക്തമായി. ഋഷഭ് പന്തും ശുഭ്മാന്‍ ഗില്ലുമടക്കമുള്ള ഒരുപിടി താരങ്ങള്‍ അവസരത്തിനായി കാത്തു നില്‍ക്കുകയാണ്. ടീമിലെ സ്ഥാനം നിലനിര്‍ത്തുകയെന്നത് കടുത്ത വെല്ലുവിളിയാണെന്ന ശിഖര്‍ ധവാന്റെ വാക്കുകള്‍ അതിനുദ്ദാഹരണമാണ്.

ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ടീമിനെ ശക്തിപ്പെടുത്താനുള്ള തിവ്രശ്രമത്തിലാണ് മാനേജ്‌മെന്റ്. താരങ്ങളുടെ ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കയാണ് അതില്‍ പ്രധാനം. ന്യൂസിലന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്നും ട്വന്റി-20യില്‍ നിന്നും വിരാട് കോഹ്‌ലിക്ക് വിശ്രമം നല്‍കിയതും ജസ്‌പ്രിത് ബുമ്രയെ അധിക മത്സരങ്ങളില്‍ കളിപ്പിക്കാതെ സംരക്ഷിച്ചു നിര്‍ത്തുന്നതും പരുക്കിനെ ഭയന്നാണ്.

ഐപിഎല്ലിന് പിന്നാലെ ലോകകപ്പ് വരുന്നതിനാല്‍ ടീമില്‍ റൊട്ടേഷന്‍ നയം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. ഓസ്‌ട്രേലിയക്കെതിരായി മാര്‍ച്ച് രണ്ടിന്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, മുഹമ്മദ് ഷാമി എന്നിവരെ ഒഴിവാക്കുമെന്ന് പരിശീലകന്‍ രവി ശാസ്‌ത്രി വ്യക്തമാക്കി.

ഷമിക്ക് പകരം ബുമ്ര എത്തുമ്പോള്‍ പൃഥ്വി ഷാ അടക്കമുള്ള താരങ്ങള്‍ ടീമില്‍ എത്തിയേക്കും. പരമ്പരയിലേക്ക് വിരാട് കോഹ്‌ലി മടങ്ങിയെത്തുമ്പോള്‍ ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലും മാറ്റങ്ങള്‍ വന്നേക്കും. ഖലീല്‍ അഹമ്മദ്, വിജയ് ശങ്കര്‍ എന്നിവര്‍ക്ക് ഉത്തരവാദിത്വം വര്‍ദ്ധിക്കും.

ടെസ്‌റ്റ് മത്സരങ്ങളില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി കളിക്കുന്ന ധവാന് വിശ്രമം അനിവാര്യമാണ്. രോഹിത്തിനും അവധി നല്‍കേണ്ടതുണ്ടെന്നാണ് മാനേജ്‌മെന്റിന്റെ വാദം. ലോകകപ്പ് മത്സരങ്ങള്‍ ഇംഗ്ലണ്ടിലായതിനാല്‍ മുതിര്‍ന്ന താരങ്ങള്‍ ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കേണ്ടതുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ കൂടുതല്‍ യുവതാരങ്ങളെ പരീക്ഷിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കോഹ്‌ലിയുടെ പിന്‍‌ഗാമിയെന്ന വിശേഷണമുള്ള ഗില്ലിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയേക്കും. വിരാട് മടങ്ങിയെത്തുമ്പോള്‍ യുവതാരത്തിന്റെ ബാറ്റിംഗ് പൊസിഷന്‍ മാറും. ഓപ്പണിംഗില്‍ പോലും ഉപയോഗിക്കാവുന്ന
താരമാണ് ഗില്ലെന്നത് ടീമിന് നേട്ടമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Champions Trophy 2025, India Match Dates, Time: ചാംപ്യന്‍സ് ...

Champions Trophy 2025, India Match Dates, Time: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ എപ്പോള്‍? അറിയേണ്ടതെല്ലാം
ഫെബ്രുവരി 20 വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം

അംബാനി പണിതന്നു, ഐപിഎൽ മത്സരങ്ങൾ ഇനി ഫ്രീയായി കാണാനാവില്ല, ...

അംബാനി പണിതന്നു, ഐപിഎൽ മത്സരങ്ങൾ ഇനി ഫ്രീയായി കാണാനാവില്ല, ഡിസ്നി- റിലയൻസ് ഹൈബ്രിഡ് ആപ്പിൽ 149 രൂപ മുതൽ പ്ലാനുകൾ
പുതുതായി റിബ്രാന്‍ഡ് ചെയ്യുന്ന ജിയോ- ഹോട്ട്സ്റ്റാറിലാകും മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുക. ...

WPL 2025: വനിതാ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം, ഉദ്ഘാടന ...

WPL 2025:  വനിതാ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം, ഉദ്ഘാടന മത്സരത്തിൽ ആർസിബി ഗുജറാത്തിനെതിരെ
കഴിഞ്ഞ സീസണില്‍ 10 മത്സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളുമായി മികച്ച പ്രകടനമാണ് ആശ ശോഭന ...

IPL 2025: ഐപിഎൽ പൂരത്തിന് മാർച്ച് 22ന് തുടക്കമാകും, ഫൈനൽ ...

IPL 2025: ഐപിഎൽ പൂരത്തിന് മാർച്ച് 22ന് തുടക്കമാകും, ഫൈനൽ മത്സരം മെയ് 25ന്
അതേസമയം കഴിഞ്ഞ മെഗാതാരലേലത്തില്‍ പഞ്ചാബ് കിംഗ്‌സിലേക്ക് പോയ ശ്രേയസ് അയ്യരുടെ പകരക്കാരനായി ...

'കുറച്ച് ഒതുക്കമൊക്കെ ആകാം'; പാക്കിസ്ഥാന്‍ താരങ്ങളുടെ ...

'കുറച്ച് ഒതുക്കമൊക്കെ ആകാം'; പാക്കിസ്ഥാന്‍ താരങ്ങളുടെ 'ചെവിക്കു പിടിച്ച്' ഐസിസി, പിഴയൊടുക്കണം
മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ മാത്യു ബ്രീറ്റ്‌സ്‌കിയോടാണ് പാക്കിസ്ഥാന്‍ പേസര്‍ ...