കിരീടവുമായി നിൽക്കുന്ന സ്മൃതിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന സുന്ദരനെ തേടി സോഷ്യൽ മീഡിയ, ഉത്തരം ചെന്നെത്തിയത് ബോളിവുഡിൽ

Smriti mandhana Boy friend
അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 മാര്‍ച്ച് 2024 (13:13 IST)
Boy friend
16 വര്‍ഷങ്ങളായുള്ള കിരീടവരള്‍ച്ച അവസാനിപ്പിച്ച സന്തോഷത്തിലാണ് ആര്‍സിബി ആരാധകര്‍. 16 വര്‍ഷക്കാലമായി പുരുഷ ടീമിന് സാധിക്കാതിരുന്ന നേട്ടം തങ്ങളുടെ രണ്ടാം സീസണിലാണ് ആര്‍സിബി വനിതകള്‍ നേടിയെടുത്തത്. കിരീടനേട്ടം ആഘോഷിക്കുന്ന തിരക്കിലാണ് ആരാധകരെങ്കിലും ഇന്നലെ കിരീടവുമായി നില്‍ക്കുന്ന ആര്‍സിബി ക്യാപ്റ്റനൊപ്പം നില്‍ക്കുന്ന യുവാവിന്റെ ചിത്രത്തിലേക്ക് ആരാധകരുടെ കണ്ണുടക്കിയിരുന്നു. കിരീടവുമായി നില്‍ക്കുന്ന സ്മൃതിയുടെ തോളില്‍ കയ്യിട്ട് നില്‍ക്കുന്ന യുവാവ് സ്മൃതിയുടെ കാമുകനാണോ എന്ന ചര്‍ച്ചയാണ് ആരാധകര്‍ക്കിടയില്‍ അധികവും നടന്നത്.

ആരാധകരുടെ ഈ അന്വേഷണം അവസാനമായി ചെന്നെത്തിയത് ബോളിവുഡിലാണ്. ബോളിവുഡ് നായിക പാലക് മുച്ഛലിന്റെ സഹോദരന്‍ പലാഷ് മുച്ഛലാണ് സ്മൃതിയുടെ കൂടെ നില്‍ക്കുന്ന സുന്ദരന്‍. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ വന്നിരുന്നെങ്കിലും ഇതുവരെ ഇരുവരും ഇത് സ്ഥിരീകരിച്ചിരുന്നില്ല. നേരത്തെയും ഇരുവരും ഒന്നിച്ചുള്ള സിനിമകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഗായകനും സംഗീത സംവിധായകനുമായ പലാഷ് സീ ഫൈവില്‍ സംപ്രേക്ഷണം ചെയ്ത അര്‍ഥ് എന്ന വെബ് സീരീസ് സംവിധാനം ചെയ്തിട്ടുണ്ട്. ആര്‍സിബി കിരീടനേട്ടത്തിന് പിന്നാലെ ഹൃദയത്തിന്റെ ഇമോജിക്കൊപ്പം ഈ സാല കപ്പ് നമുദു എന്ന് കുറിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും പലാഷ് പങ്കുവെച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പലാഷ് സ്മൃതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് #4 എന്ന് കുറിച്ചിരുന്നു. ഇരുവരുടെയും പ്രണയം നാല് വര്‍ഷങ്ങളായി എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അന്ന് ആരാധകര്‍ പറഞ്ഞിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് അന്ന് നടന്‍ രാജ്പാല്‍ യാദവ് ചിത്രത്തിനടിയില്‍ കമന്റ് ചെയ്യുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :