അടിച്ചുതകർത്ത് സ്മൃതി മന്ദാന, തിരുത്തിയെഴുതിയത് കോലിയുടെ റെക്കോർഡ്!!

മിഥുൻ കുര്യാക്കോസ്| Last Updated: വ്യാഴം, 7 നവം‌ബര്‍ 2019 (15:15 IST)
ഏകദിനത്തില്‍ അതിവേഗം 2000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ വനിതാ ക്രിക്കറ്റ് താരം എന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ താരം സ്മൃതി മന്ദാന. വിൻഡീസിനെതിരായുള്ള മൂന്നാം ക്രിക്കറ്റ് മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ 63 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം നിർണായകമായ 74 റണ്‍സാണ് മന്ദാന നേടിയത്.

നിലവിൽ അതിവേഗത്തിൽ 2000 റൺസ് നേടിയ ഇന്ത്യൻ താരങ്ങളിൽ ഇന്ത്യൻ താരം ശിഖർ മാത്രമാണ് സ്മൃതിയുടെ മുന്നിലുള്ളത്. വെറും 48 ഇന്നിങ്സുകളിൽ നിന്നാണ് ധവാൻ ഈ നേട്ടം സ്വന്തമാക്കിയത്. 2000 റൺസ് തികയ്ക്കാൻ സ്മൃതി മന്ദാനക്ക് 51 ഇന്നിങ്സുകൾ വേണ്ടിവന്നപ്പോൾ 53 ഇന്നിങ്സുകളിൽ നിന്നാണ് ഇന്ത്യൻ നായകൻ വിരാട് കോലി ഈ നേട്ടം സ്വന്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :