ചേസിങ്ങിൽ മാസ്റ്റർ! കോലിക്കും രോഹിത്തിനുമൊപ്പം ഇടം നേടി സ്മൃതി മന്ദാന

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (14:56 IST)
2022കോമൺവെൽത്ത് ഗെയിംസിൽ പാകിസ്ഥാനെതിരെ പുറത്തെടുത്ത തകർപ്പൻ പ്രകടനത്തോടെ എലൈറ്റ് ക്ലബിൽ ഇടം നേടി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സ്മൃതി മന്ദാന. മത്സരത്തിൽ 8 ഫോറുകളും 3 സിക്സറുമടങ്ങുന്ന സ്മൃതിയുടെ 63 റൺസ് പ്രകടനത്തിൻ്റെ ബലത്തിലാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചത്.

പാകിസ്ഥാനെതിരായ ഇന്നിങ്സോടെ ടി20 ക്രിക്കറ്റിൽ ചേസ് ചെയ്യുമ്പോൾ 1000 റൺസ് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ ബാറ്ററെന്ന നേട്ടം സ്മൃതി സ്വന്തമാക്കി. ഈ നേട്ടത്തിലെത്തുന്ന ആദ്യ വനിതാ ബാറ്റർ കൂടിയാണ് സ്മൃതി മന്ദാന. ഇന്ത്യൻ പുരുഷ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും മാത്രമാണ് ഇതിന് മുൻപ്
ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ.

40 ഇന്നിങ്ങ്സുകളിൽ എതിർ ടീമിൻ്റെ ടാർഗറ്റ് ചേസ് ചെയ്യാൻ സ്മൃതി ഇറങ്ങിയപ്പോൾ നേടിയത് 1059 റൺസാണ്. ചേസിങ്ങിൽ 1789 റൺസാണ് കോലി അടിച്ചുകൂട്ടിയത്. 1375 റൺസാണ് ടി20 ചേസിങ്ങിൽ രോഹിത്തിനുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :