കോലിയും ബോളിവുഡും ഒരുപോലെ: വ്യത്യസ്തമായ താരതമ്യവുമായി കിച്ച സുദീപ്

അഭിറാം മനോഹർ| Last Modified ബുധന്‍, 27 ജൂലൈ 2022 (21:04 IST)
ക്രിക്കറ്റ് ലോകത്ത് ഏറെ റെക്കോർഡുകൾ സ്വന്തമാക്കിയ താരമാണ് ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലി. ഇതിഹാസതാരമായ സച്ചിൻ ടെൻഡുൽക്കറിൻ്റെ 100 സെഞ്ചുറികളെന്ന റെക്കോർഡ് നേട്ടം അധികം താമസിയാതെ തന്നെ കോലി മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും കഴിഞ്ഞ 2 വർഷക്കാലമായി കരിയറിലെ ഏറ്റവും മോശം ഫോമിലാണ് വിരാട് കോലി.

ഇപ്പോഴിതാ കോലിയുടെ അവസ്ഥ ബോളിവുഡ് സിനിമാ ഇൻഡസ്ട്രിയ്ക്ക് സമാനമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കന്നഡ സൂപ്പർ താരമായ കിച്ച സുദീപ്. കോലിയെ പോലെ ബോളിവുഡ് സിനിമകൾക്കും മോശം സമയമാണ്. പ്രതീക്ഷയുമായി വന്ന പല വൻ ബജറ്റ് ബോളിവുഡ് ചിത്രങ്ങളും ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു. ഈ സമയത്ത് സൗത്ത് ഇന്ത്യൻ സിനിമകൾ ബോളിവുഡിനേക്കാൾ നേട്ടമുണ്ടാക്കി. ഇത് ബോളിവുഡ് കാലത്തിനൊപ്പം മാറണമെന്നാണ് കാണിക്കുന്നത്.

കളിക്കളത്തിൽ ഒരു മൊശം ദിവസത്തെ പ്രകടനത്തിൻ്റെ പേരിൽ വിരാട് കോലിയുടെ ഇതുവരെയുള്ള റെക്കോർഡുകളെ ഇല്ലാതാക്കാൻ സാധിക്കില്ല. അതുപോലെ തന്നെ ബോസോഫീസിലെ നിലവിലെ അവസ്ഥകൊണ്ട് ബോളിവുഡ് മുൻപ് നേടിയ വൻ വിജയങ്ങളെ ഇല്ലാതാക്കാൻ പറ്റില്ല. കിച്ച സുദീപ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :