ഏകദിനത്തിൽ ഇരട്ടസെഞ്ചുറി സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരം, 1000 റൺസ് അതിവേഗം തികയ്ക്കുന്ന ഇന്ത്യൻ: റെക്കോർഡ് തിളക്കത്തിൽ ഗിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 18 ജനുവരി 2023 (19:56 IST)
ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിലെ തകർപ്പൻ പ്രകടനത്തോടെ ഏകദിനത്തിൽ നിരവധി റെക്കോർഡുകൾ തൻ്റെ പേരിൽ എഴുതിചേർത്ത് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ. മത്സരത്തിൽ നേടിയ ഇരട്ടസെഞ്ചുറിയോടെ ഏകദിനത്തിൽ ഇരട്ടസെഞ്ചുറി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ഏകദിനത്തിൽ 1000 റൺസ് അതിവേഗത്തിൽ സ്വന്തമാക്കുന്ന താരമായും ഗിൽ മാറി.

ഹൈദരാബാദിൽ ന്യൂസിലൻഡിനെതിരെ ശുഭ്മാൻ ഗിൽ നേടിയ 208 റൺസാണ് ഏകദിനത്തിൽ കിവികൾക്കെതിരെ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ. 1999ൽ സച്ചിൻ നേടിയ 186 റൺസിൻ്റെ റെക്കോർഡാണ് പഴങ്കതയായത്. 23 വയസും 132 ദിവസവും പ്രായമാകുമ്പോഴാണ് ഗില്ലിൻ്റെ ഏകദിനത്തിലെ ഇരട്ടസെഞ്ചുറി. 24 വയസും 145 ദിവസവും പ്രായമാകുമ്പോൾ ഇരട്ടസെഞ്ചുറി സ്വന്തമാക്കിയ ഇഷാൻ കിഷൻ്റെ റെക്കോർഡാണ് താരം തകർത്തത്.


19 ഇന്നിങ്ങ്സിൽ നിന്ന് 1000 റൺസ് സ്വന്തമാക്കിയതൊടെ ഏകദിനത്തിൽ അതിവേഗം 1000 തികച്ചവരിൽ രണ്ടാമനാകാൻ ഗില്ലിനായി. 18 ഇന്നിങ്ങ്സിൽ നിന്നും 1000 റൺസ് നേടിയ പാകിസ്ഥാൻ ഫഖർ സമനാണ് ലിസ്റ്റിൽ ഒന്നാമത്. ഇന്ത്യക്കാരിൽ 24 ഇന്നിങ്ങ്സിൽ നിന്നും 1000 റൺസ് നേടിയ വിരാട് കോലി,ശിഖർ ധവാൻ എന്നിവരെയും ഗിൽ മറികടന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :