Shubman Gill: ക്ലാസ് മാസ് ഗില്‍ ! ന്യൂസിലന്‍ഡിനെതിരെ ഇരട്ട സെഞ്ചുറി, ഹൈദരബാദില്‍ വട്ടംകറങ്ങി കിവീസ്

87 പന്തില്‍ നിന്നാണ് ഗില്‍ സെഞ്ചുറി തികച്ചത്

രേണുക വേണു| Last Modified ബുധന്‍, 18 ജനുവരി 2023 (17:25 IST)

Shubman Gill: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്‍ ഇരട്ട സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി.

ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും മാസും ക്ലാസും ചേര്‍ന്ന ഷോട്ടുകള്‍ കൊണ്ട് കളംനിറഞ്ഞു നിന്നു ശുഭ്മാന്‍ ഗില്‍. 149 പന്തില്‍ നിന്ന് 19 ഫോറും ഒന്‍പത് സിക്‌സും സഹിതം 208 റണ്‍സെടുത്താണ് ഗില്‍ അവസാന ഓവറില്‍ പുറത്തായത്. 145 പന്തില്‍ നിന്നാണ് ഗില്‍ ഇരട്ട സെഞ്ചുറി നേടിയത്. തുടര്‍ച്ചയായി മൂന്ന് സിക്‌സുകള്‍ പായിച്ച് ഡബിള്‍ സെഞ്ചുറി നേടിയെന്ന അപൂര്‍വ്വ നേട്ടവും ഗില്‍ സ്വന്തമാക്കി.

87 പന്തില്‍ നിന്നാണ് ഗില്‍ സെഞ്ചുറി തികച്ചത്. നൂറില്‍ നിന്ന് ഇരുന്നൂറിലേക്ക് എത്താന്‍ പന്തിന് വേണ്ടിവന്നത് വെറും 58 പന്തുകള്‍ മാത്രം. ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കി. ഇന്ന് ന്യൂസിലന്‍ഡിനെതിരെ ഇരട്ട സെഞ്ചുറി നേടുമ്പോള്‍ ഗില്ലിന്റെ പ്രായം 23 വയസും 132 ദിവസവും !

ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ 34 റണ്‍സും സൂര്യകുമാര്‍ യാദവ് 31 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 28 റണ്‍സും നേടി. ന്യൂസിലന്‍ഡിന് വേണ്ടി ഡാരില്‍ മിച്ചല്‍, ഹെന്റി ഷിപ്പ്‌ലി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :