കോലിയേയും ധവാനേയും പിന്നിലാക്കി ഗില്ലിന്റെ കുതിപ്പ്; മറ്റൊരു ഇന്ത്യന്‍ ലെജന്‍ഡിന്റെ വരവെന്ന് ആരാധകര്‍, പുതിയ റെക്കോര്‍ഡ്

ഏകദിനത്തില്‍ ആദ്യ ആയിരം റണ്‍സ് നേടുന്ന ലോക താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗില്‍

രേണുക വേണു| Last Modified ബുധന്‍, 18 ജനുവരി 2023 (16:01 IST)

ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍. ഏകദിനത്തില്‍ അതിവേഗം 1000 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഗില്‍ സ്വന്തമാക്കി. 19 ഇന്നിങ്‌സില്‍ നിന്നാണ് ശുഭ്മാന്‍ ഗില്‍ 1000 ഏകദിന റണ്‍സ് നേടിയിരിക്കുന്നത്. വിരാട് കോലി, ശിഖര്‍ ധവാന്‍ എന്നിവരുടെ റെക്കോര്‍ഡ് ആണ് ഗില്‍ മറികടന്നത്. കോലിയും ധവാനും ഏകദിനത്തില്‍ 1000 റണ്‍സ് തികച്ചത് 24 ഇന്നിങ്‌സില്‍ നിന്നാണ്. ഇവരേക്കാള്‍ അഞ്ച് ഇന്നിങ്‌സ് കുറവ് കളിച്ചാണ് ഗില്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വിരാട് കോലിയെ പോലെ മറ്റൊരു ലെജന്‍ഡ് ആകാനുള്ള എല്ലാ കഴിവും ഉള്ള താരമാണ് ഗില്‍ എന്നാണ് ആരാധകരുടെ കമന്റ്.

അതേസമയം, ഏകദിനത്തില്‍ ആദ്യ ആയിരം റണ്‍സ് നേടുന്ന ലോക താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗില്‍. പാക്കിസ്ഥാന്റെ ഇന്‍സമാം ഉള്‍ ഹഖും 19 ഇന്നിങ്‌സില്‍ നിന്നാണ് ആയിരം റണ്‍സ് നേടിയിരിക്കുന്നത്. 18 ഇന്നിങ്‌സില്‍ നിന്ന് 1000 റണ്‍സ് നേടിയ പാക്കിസ്ഥാന്റെ തന്നെ ഫഖര്‍ സമാന്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :