ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ നിന്നും ശ്രേയസ് അയ്യർ പുറത്ത്, സൂര്യകുമാർ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും

അഭിറാം മനോഹർ| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (14:19 IST)
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നിന്നും പുറത്ത്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലേറ്റ പരിക്ക് ഭേദമാകാത്തതിനാലാണ് ശ്രേയസിന് ടീമിൽ നിന്നും സ്ഥാനം നഷ്ടമായത്. മധ്യനിരയിൽ ശ്രേയസ് അയ്യർക്ക് പകരം സൂര്യകുമാർ യാദവ് അരങ്ങേറ്റം കുറിക്കും.

ശ്രീലങ്കക്കെതിരായ പരമ്പരയ്ക്കിടെ നടുവിന് പരിക്കേറ്റതിനെ തുടർന്ന് ബെംഗളുരുവിലെ ദേശീയക്രിക്കറ്റ് അക്കാദമിയിൽ കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ശ്രേയസ്. ആദ്യ ടെസ്റ്റിന് മുൻപ് ശ്രേയസ് പൂർണമായും ഫിറ്റാകില്ലെന്നാണ് സൂചന. രണ്ടാം ടെസ്റ്റിൽ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ടെസ്റ്റിന് മുൻപ് കായികക്ഷമത വീണ്ടെടുത്താലെ ശ്രേയസിനെ ടീമിലേക്ക് പരിഗണിക്കുകയുള്ളു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :