ആദ്യം കൈത്തണ്ടയില്‍, പിന്നെ നെഞ്ചത്ത്, തുടയില്‍, വീണ്ടും കൈയില്‍; ശ്രേയസിന്റെ ക്യാച്ചെടുത്ത് ഹാന്‍ഡ്‌സ്‌കോംബ്, അവിശ്വസനീയമെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
കിടിലന്‍ ക്യാച്ചുമായി ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ഓസീസ് താരം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്. ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരെ പുറത്താക്കാനാണ് ഹാന്‍ഡ്‌സ്‌കോംബ് അവിശ്വസനീയമായ രീതിയില്‍ ക്യാച്ചെടുത്തത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിലായിരുന്നു സംഭവം.
നഥാന്‍ ലിന്നിന്റെ പന്തില്‍ ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഹാന്‍ഡ്‌സ്‌കോംബിന് ക്യാച്ച് സമ്മാനിക്കുകയായിരുന്നു ശ്രേയസ്. ആദ്യ ശ്രമത്തില്‍ തന്നെ പന്ത് കൈപിടിയിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഹാന്‍ഡ്‌സ്‌കോംബിന്റെ ഇടത് കൈത്തണ്ടയില്‍ തട്ടിയ പന്ത് പിന്നീട് നെഞ്ചത്ത് തട്ടി, തുടയില്‍ തട്ടി അവസാനം വലത് കൈയിലേക്ക് എത്തി. ശ്രേയസ് അയ്യര്‍ അടക്കമുള്ളവര്‍ ഞെട്ടലോടെയാണ് ഇത് കണ്ടുനിന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
15 പന്തില്‍ നാല് റണ്‍സെടുത്താണ് ശ്രേയസ് അയ്യര്‍ പുറത്തായത്. സൂര്യകുമാര്‍ യാദവിന് പകരമാണ് ശ്രേയസ് രണ്ടാം ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചത്.Very good catch by Peter Handscomb in IND vs AUS 2nd test match #IndVsAus2023 #IndvsAus2ndtest #BGT2023 #BGT23 pic.twitter.com/jNYjnqBixL
— sportsliveresults (@Ashishs92230255) February 18, 2023