ഓപ്പണിങ്ങിൽ ഗില്ലും സർഫറാസും അവസരം കാത്തിരിക്കുമ്പോൾ രാഹുലിന് വീണ്ടും അവസരം, പ്രതിഷേധവുമായി ആരാധകർ

അഭിറാം മനോഹർ| Last Modified വെള്ളി, 17 ഫെബ്രുവരി 2023 (18:45 IST)
ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ഇന്ത്യൻ ക്രിക്കറ്റിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ ടീമിൻ്റെ മുഖ്യ ടീം സെലക്ടറായിരുന്ന ചേതൻ ശർമ രംഗത്തെത്തിയത്. ഒളിക്യാമറ വീഡിയോയിലായിരുന്നു ചേതൻ ശർമയുടെ പരാമർശം. ഓസീസിനെതിരായ രണ്ടാം ടെസ്റ്റിൽ കെ എൽ രാഹുലിന് വീണ്ടും അവസരം ലഭിച്ചതോടെ ബിസിസിഐയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.

കഴിവുള്ള താരങ്ങൾ പുറത്തുനിന്നാലും സെലക്ടർമാർക്ക് ഇഷ്ടപ്പെട്ട താരങ്ങൾക്ക് മാത്രമെ ടീമിൽ അവസരം ലഭിക്കുകയുള്ളുവെന്നാണ് രാഹുലിന് കിട്ടുന്ന അവസരങ്ങളെ മുൻനിർത്തി ആരാധകർ പറയുന്നു. ഇതുവരെ 46 ടെസ്റ്റുകൾ കളിച്ച രാഹുൽ 34.08 എന്ന ശരാശരിയ്ക്ക് താഴെ നിൽക്കുന്ന ആവറേജിലാണ് ബാറ്റ് വീശുന്നത്.

ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്മാൻ ഗില്ലും ആഭ്യന്തര ക്രിക്കറ്റിൽ വിസ്മയങ്ങൾ തീർക്കുന്ന സർഫറാസ് ഖാനും ഓപ്പണിങ് സ്ഥാനത്തിനായി മത്സരിക്കുമ്പോൾ രാഹുലിന് തുടർച്ചയായി അവസരങ്ങൾ നൽകുന്നതാണ് ആരാധകരെ ചൊടുപ്പിക്കുന്നത്. ഗില്ലിനെ പോലൊരു താരത്തെ രാഹുലിനായി എങ്ങനെ ഒഴിവാക്കാൻ സാധിക്കുന്നുവെന്നും ആരാധകർ ചോദിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :