ക്ലാസനല്ല, ഇവന്‍ ക്ലാസിക്ക് കില്ലര്‍, ബ്രൂട്ടല്‍ ഹിറ്റിംഗിന്റെ ആള്‍രൂപമെന്ന് ആരാധകര്‍

Klassen
അഭിറാം മനോഹർ| Last Modified വെള്ളി, 9 ഫെബ്രുവരി 2024 (15:15 IST)
Klassen
സൗത്താഫ്രിക്കന്‍ പ്രീമിയര്‍ ലീഗായ എസ് എ 20യിലെ രണ്ടാം ക്വാളിഫയറില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സിനായി തകര്‍പ്പന്‍ പ്രകടനം നടത്തി ദക്ഷിണാഫ്രിക്കന്‍ താരമായ ഹെന്റിച്ച് ക്ലാസന്‍. 30 പന്തില്‍ നിന്ന് 3 ഫോറും 7 സിക്‌സും സഹിതം 74 റണ്‍സാണ് താരം നേടിയത്. ക്ലാസനെ കൂടാതെ 23 പന്തില്‍ 3 വീതം സിക്‌സറും ഫോറുമായി 50 റണ്‍സ് നേടിയ മുള്‍റും ഡര്‍ബനിനായി തിളങ്ങി. ഇരുവരുടെയും പ്രകടനത്തിന്റെ മികവില്‍ 20 ഓവറില്‍ 211 റണ്‍സാണ് ഡര്‍ബന്‍ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ജോബര്‍ഗ് സൂപ്പര്‍ കിംഗ്‌സ് 142 റണ്‍സിന് പുറത്തായി.

മത്സരത്തിലെ അവസാന 7 ഓവറുകളില്‍ 122 റണ്‍സാണ് ഡര്‍ബന്‍ അടിച്ചെടുത്തത്. പതിനാലാമത് ഓവറില്‍ 10 റണ്‍സും പതിനഞ്ചാം ഓവറില്‍ 29 റണ്‍സും തുടര്‍ന്നുള്ള ഓവറുകളില്‍ 14,11,29,6,13 എന്നിങ്ങനെയാണ് ഡര്‍ബന്‍ അടിച്ചെടുത്തത്. പതിനാലാം ഓവറില്‍ ബാറ്റ് ചെയ്യുമ്പോള്‍ 13 പന്തില്‍ നിന്നും വെറും 15 റണ്‍സ് മാത്രമാണ് ക്ലാസന്‍ നേടിയിരുന്നത്. തുടര്‍ന്നുള്ള 17 പന്തില്‍ നിന്നാണ് താരം 59 റണ്‍സ് അടിച്ചെടുത്തത്. പതിനഞ്ചാം ഓവറില്‍ 22 റണ്‍സാണ് ക്ലാസന്‍ അടിച്ചെടുത്തത്.തുടര്‍ന്നും വമ്പന്‍ ഹിറ്റുകള്‍ മാത്രം നടത്തിയാണ് വെറും 30 പന്തില്‍ 74 റണ്‍സുമായി താരം പുറത്തായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :