അനുബന്ധ വാര്‍ത്തകള്‍
- വരുണ്‍ ചക്രവര്‍ത്തി ടി 20 ലോകകപ്പ് സ്ക്വാഡില്‍ നിന്ന് പുറത്തായേക്കും
- ഒക്ടോബർ 10 വരെ സമയമുണ്ട്, ഹർഷൽ പട്ടേലിനെ ടീമിലെടുക്കണമെന്ന് ഹർഷ ഭോഗ്ലെ
- വാർണറെ കൈവിടില്ല, ടി20 ലോകകപ്പ് ഓസീസ് ഓപ്പണർമാരെ പ്രഖ്യാപിച്ച് ആരോൺ ഫിഞ്ച്
- കാൽമുട്ടിൽ പരിക്ക്, കളിക്കുന്നത് വേദന കടിച്ചമർത്തി: വരുൺ ചക്രവർത്തിയുടെ പരിക്കിൽ ആശങ്കയറിയിച്ച് ബിസിസിഐ
- ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് വഖാർ യൂനിസ്
പകരക്കാരനായി ഷുഐബ് മാലിക്ക് പാക് ലോകകപ്പ് ടീമിൽ, തിരിച്ചെത്തുന്നത് 39-ാം വയസില്‍
വെറ്ററൻ താരം ഷുഐബ് മാലിക്കിനെ ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിൽ ഉൾപ്പെടുത്തി. പരിക്കേറ്റ് ടീമിന് പുറത്തായ സൊഹൈബ് മഖ്സൂദിന് പകരമാണ് 39-കാരനായ മാലിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
20 വർഷത്തിലേറെ പരിചയസമ്പത്തുള്ള മാലിക്കിന്റെ സാന്നിധ്യം ടീമിന് സഹായകമാകുമെന്ന് പി.സി.ബി മുഖ്യ സെലക്ടര്‍ മുഹമ്മദ് വസീം പറഞ്ഞു. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ പാകിസ്താന് ടീമിനെ നയിച്ച താരമാണ് മാലിക്ക്. 2009-ല്‍ പാകിസ്ഥാൻ ആദ്യമായി ലോകകിരീടം സ്വന്തമാക്കിയപ്പോഴും ക്യാപ്റ്റൻ സ്ഥാനത്ത് മാലിക്കായിരുന്നു.