ഇന്ത്യ- ഓസീസ് പരമ്പരയല്ല, സച്ചിൻ-വോൺ പോരാട്ടം: ആ‌ർക്ക് മറക്കാനാവും ആ സുവർണകാലം

അഭിറാം മനോഹർ| Last Updated: വെള്ളി, 4 മാര്‍ച്ച് 2022 (21:19 IST)
ക്രിക്കറ്റിൽ ഇന്ത്യ-ഓസീസ് മത്സരങ്ങൾ രണ്ട് ക്രിക്കറ്റ് താരങ്ങളിലേക്ക് ചുരുങ്ങിയ ഒരു കാലഘട്ടം ക്രിക്കറ്റ് പ്രേമികളുടെ ഓർമകളിൽ ഇന്നും ഉണ്ടാകും. മൈതാനത്ത് പരസ്‌പരം പോരടിച്ചിരുന്നെങ്കിലും മികച്ച സൗഹൃദം ഇരു താരങ്ങൾക്കും ഇടയിൽ ഉണ്ടായിരുന്നു. മൈതാനത്തെ ആ സുവർണകാലം സമ്മാനിച്ച ഷെയ്‌ൻ വോൺ വിടപറയുമ്പോൾ പഴയ വോൺ പോരാട്ടങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.

ക്രിക്കറ്റിൽ എക്കാലവും കരുത്തരായിരുന്ന ഓസീസ് നിര ഇന്ത്യയ്ക്കെതിരെ കളിക്കുന്ന മത്സരങ്ങൾ പക്ഷേ അറിയപ്പെട്ടത് രണ്ട് താരങ്ങളുടെ പേരിലായിരുന്നു. ക്രിക്കറ്റിലെ ബാറ്റർമാരിൽ ഏറ്റവും മികച്ചവൻ എന്ന വിശേഷണം സ്വന്തമായ സച്ചിനും ഏറ്റവും മികച്ച ബൗളറായി ലോകം വാഴ്‌ത്തിയ ഷെയ്‌ൻ വോണും തമ്മിലായിരുന്നു ആ പോരാട്ടങ്ങൾ.

ലോക ക്രിക്കറ്റിലെ കൊലകൊമ്പന്‍ ബാറ്റര്‍മാരെയെല്ലാം കറക്കിവീഴ്‌ത്തുകയായിരുന്നു വോണിന് ഹരം. എന്നാൽ സച്ചിന് മുന്നിൽ പലപ്പോഴും വോണിന്റെ അടവുകളൊന്നും തനെ ഫലിച്ചില്ല. ഇരുവരും 29 തവണയാണ് നേർക്ക് നേർ വന്നത്. ഇതിൽ നാലേ നാല് തവണ മാത്രമേ ഓസീസ് സ്‌പിന്‍ ജീനിയസിന് മാസ്റ്റര്‍ ബ്ലാസ്റ്ററെ പവലിയനിലേക്ക് മടക്കാനായുള്ളൂ. ചെന്നൈ(1998), കാണ്‍പൂര്‍(1998), അഡ്‌ലെയ്‌ഡ്(1999), മെല്‍ബണ്‍(1999) എന്നീ വേദികളിലായിരുന്നു വോണിന് മുന്നില്‍ സച്ചിന്‍ അടിയറവ് പറഞ്ഞത്.

ഷാർജാ കപ്പിലെ മരുഭൂമിയിലെ കൊടുങ്കാറ്റ് എന്നറിയപ്പെട്ട സച്ചിന്റെ പ്രകടനമടക്കമുള്ള മറ്റവസരങ്ങളിലെല്ലാം സച്ചിന്റെ ബാറ്റിന്റെ ചൂടറിയാനായിരുന്നു വോണിന്റെ നിയോഗം. രാജ്യാന്തര ക്രിക്കറ്റിന് പുറത്ത് ഐപിഎല്ലില്‍ വോണ്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായും സച്ചിന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായും നേര്‍ക്കുനേര്‍ വന്നപ്പോഴും ആവേശത്തോടെയാണ് ലോകം ആ പോരാട്ടത്തിനും സാക്ഷ്യം വഹിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

നായകനായി ആദ്യ 2 കളികളിലും തോൽവി, അടുത്തതിലും തോറ്റാൽ ...

നായകനായി ആദ്യ 2 കളികളിലും തോൽവി, അടുത്തതിലും തോറ്റാൽ സമ്പൂർണ്ണ തോൽവിയെന്ന നാണക്കേടും പരാഗിന് സ്വന്തം
നിലവില്‍ 3 മത്സരങ്ങളിലാണ് പരാഗിനെ താത്കാലിക നായകനായി റോയല്‍സ് നിയമിച്ചിട്ടുള്ളത്. ...

ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി പരാഗിന്റെ കാലില്‍ വീണ് ആരാധകന്‍, ...

ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി പരാഗിന്റെ കാലില്‍ വീണ് ആരാധകന്‍, മതി മോനെ തന്ന കാശിനുള്ള ആക്റ്റിങ്ങ് മതിയെന്ന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം
ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥയെത്തി ഗ്രൗണ്ടില്‍ നിന്നും കൊണ്ടുപോവുകയായിരുന്നു. അസം ...

ഉത്തർപ്രദേശിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരിൽ ...

ഉത്തർപ്രദേശിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരിൽ മുഹമ്മദ് ഷമിയുടെ സഹോദരിയും ഭർത്താവുമെന്ന് റിപ്പോർട്ട്
2021ല്‍ രജിസ്‌ട്രേഷന്‍ നടത്തിയ ഷാബിനയുടെ അക്കൗണ്ടിലേക്ക് മാത്രം 70,000 രൂപയോളം വേതനമായി ...

ഇന്ത്യയുടെ 3 ഫോർമാറ്റുകളിലെയും സാന്നിധ്യമാകാൻ ശ്രേയസ് ...

ഇന്ത്യയുടെ 3 ഫോർമാറ്റുകളിലെയും സാന്നിധ്യമാകാൻ ശ്രേയസ് റെഡിയാണ്, പഞ്ചാബ് നായകനെ പുകഴ്ത്തി ഗാംഗുലി
ആഭ്യന്തര ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ശ്രേയസിന്റെ 2023-24ലെ കരാര്‍ ...

Jasprit Bumrah: മുംബൈ പാടുപെടും; ജസ്പ്രിത് ബുംറയുടെ ...

Jasprit Bumrah: മുംബൈ പാടുപെടും; ജസ്പ്രിത് ബുംറയുടെ തിരിച്ചുവരവ് വൈകും
മാര്‍ച്ച് 29 ശനിയാഴ്ചയാണ് മുംബൈയുടെ രണ്ടാമത്തെ മത്സരം. ഈ കളിയിലും ബുംറയ്ക്ക് പന്തെറിയാന്‍ ...