ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ലെഗ് സ്പിന്നർ: ഷെയ്‌ൻ വോണിന്റെ വിയോഗത്തിൽ ഞെട്ടി ക്രിക്കറ്റ് ലോകം

അഭിറാം മനോഹർ| Last Modified വെള്ളി, 4 മാര്‍ച്ച് 2022 (20:06 IST)
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ആരാണെന്ന ചോദ്യത്തിന് ഒരു ക്രിക്കറ്റ് പ്രേമിയിൽ നിന്നും പല ഉത്തരങ്ങൾ ലഭിച്ചേക്കാം. ലോകത്തെ തന്റെ മാന്ത്രിക വിരലുകളാൽ അമ്പരപ്പിച്ച ഒട്ടേറെ താരങ്ങൾ ലോകക്രിക്കറ്റിൽ ഉണ്ടായിട്ടുണ്ട്. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ, പാകിസ്ഥാന്റെ സഖ്‌ലൈൻ മുഷ്‌താഖ് തുടങ്ങി ഇതിഹാസ സ്പിന്നർമാർ ഉണ്ടെങ്കിലും ലെഗ് സ്പിൻ കൊണ്ട് ലോകത്തെ അമ്പരപ്പി‌ച്ച താരമായിരുന്നു ഓസീസ് സ്പിൻ ഇതിഹാസമായ ഷെയ്‌ൻ വോൺ.

ക്രിക്കറ്റിലെ കുരുത്തംകെട്ടവനെന്ന പരാതി പലകുറി ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും ലോകത്തെ എല്ലാ ബാറ്റിങ് നിരയെയും തന്റെ മാത്രികവിരലുകൾ നിരവധി തവണ തകർത്ത ചരിത്രമുണ്ട് ഷെയ്‌ൻ വോണിന്. 1993ൽ ഇംഗ്ലീഷ് ബാറ്റ്സ്മാൻ മൈക്ക് ഗാറ്റിങിനെതിരെ എറിഞ്ഞ നൂറ്റാണ്ടിലെ ബോളെന്ന് വിശേഷിപ്പിക്കുന്ന പന്ത് മുതൽ എ‌ത്രയോ അവിസ്‌മരണീയമായ മുഹൂർത്തങ്ങൾ.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ആയിരത്തിലേറെ വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട് ഷെയ്‌ൻ വോൺ. 194 ഏകദിനങ്ങളിൽ നിന്നും 293 വിക്കറ്റുകളാണ് വോൺ തന്റെ പേരിൽ എഴുതിചേർത്തത്. 145 ടെസ്റ്റിൽ നിന്നും 708 വിക്കറ്റുകളും വോൺ സ്വന്തമാക്കി.

ലോകക്രിക്കറ്റിൽ ഒരു 90കളിൽ സംഭവിച്ച സച്ചിൻ-വോൺ പോരാട്ടങ്ങളിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും പ്രിയങ്കരനായിരുന്നു വോൺ. ക്രിക്കറ്റ് പ്രേമികൾക്ക് അനവധി മറക്കാനാവാത്ത മുഹൂർത്തങ്ങൾ സമ്മാനിച്ച വോൺ ഒടുവിൽ അപ്രതീക്ഷിതമായാണ് ലോകത്തെ വിട്ടുപിരിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :