അനുബന്ധ വാര്‍ത്തകള്‍
- സ്വന്തം മണ്ണിൽ 200 സിക്സുകൾ,ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ നാലാം സെഞ്ചുറി: രണ്ടാം ടെസ്റ്റിൽ രോഹിത് സ്വന്തമാക്കിയ റെക്കോർഡുകൾ ഇങ്ങനെ
- കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ചുറിയുമായി രോഹിത്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ നാലാം സെഞ്ചുറി
- ആ രണ്ട് താരങ്ങളും ഉത്തരവാദിത്വം കാണിക്കണം, സൂപ്പർതാരങ്ങളെ വിമർശിച്ച് ലക്ഷ്മൺ
- രോഹിത് നിരാശപ്പെടുത്തുന്നു: ഇനി മായങ്കും കെഎൽ രഹുലും ഓപ്പൺ ചെയ്യട്ടെ എന്ന് ആരാധകർ
- പൂജാരയുടെ ഹെൽമെറ്റ് തകർക്കൂ, കമന്ററിക്കിടെ വിവാദപരാമർശവുമായി ഷെയ്ൻ വോൺ: രൂക്ഷ വിമർശനം
"കുഴപ്പം പിച്ചിനല്ല, നിങ്ങളുടെ ബൗളിങ്ങിന്" മൈക്കൽ വോണിന്റെ വായടപ്പിച്ച് ഷെയ്ൻ വോൺ
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ വേദിയായ ചെന്നൈയിലെ പിച്ചിനെ ബീച്ചെന്നു പരിഹസിച്ച ഇംഗ്ലണ്ടിന്റെ മുൻ നായകൻ മൈക്കൽ വോണിന് ചുട്ടമറുപടിയുമായി സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ. പിച്ചിനെ കുറ്റം പറയാതെ നന്നായി ബോൾ ചെയ്യാനാണ് ഇംഗ്ലണ്ട് ശ്രമിക്കേണ്ടതെന്ന് വോൺ പറഞ്ഞു.
ആദ്യ ടെസ്റ്റിൽ ടൊസ് നേടുന്നത് പ്രധാനമായിരുന്നു. ആദ്യ രണ്ട് ദിവസം പിച്ചിൽ നിന്നും ബൗളർമാർക്ക് ഒരു സഹായവും ലഭിച്ചിരുന്നില്ല. എന്നാൽ രണ്ടാം ടെസ്റ്റിലെ ആദ്യദിനം മുതല്‍ ബോള്‍ ടേണ്‍ ചെയ്തിരുന്നു. അവിടെ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്ന് രോഹിത് ശർമ കാണിച്ചുതന്നു. ഇന്ത്യക്കു ആദ്യ ടെസ്റ്റില്‍ ജയിക്കാന്‍ ഒരു അവസരവുമില്ലാതിരുന്നപ്പോള് ആരും പിച്ചിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല.ഈ ടെസ്റ്റില്‍ ആദ്യ ബോള്‍ മുതല്‍ ഇരുടീമുകള്‍ക്കും ഉണ്ടായിരുന്നത് തുല്യസാധ്യതയാണെന്നും ഷെയ്ൻ വോൺ ചൂണ്ടിക്കാട്ടി.