1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shane Warne Death Report

ഞെട്ടിച്ച് പൂര്‍ണ ആരോഗ്യവാന്റെ ഹൃദയസ്തംഭന വാര്‍ത്ത; ഷെയ്ന്‍ വോണിന്റെ മരണം ഇങ്ങനെ

Shane Warne Death Reason
സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹൃദയസ്തംഭനമാണ് മരണകാരണം. തായ്ലന്‍ഡിലെ വില്ലയിലാണ് ഷെയ്ന്‍ വോണ്‍ താമസിച്ചിരുന്നത്. അവിടെവച്ച് ഷെയ്ന്‍ വോണിനെ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. ഏറെ നേരം വിളിച്ചിട്ടും ഉണര്‍ന്നില്ല. ഉടനെ തന്നെ വൈദ്യസഹായം തേടി. ആരോഗ്യവിദഗ്ധരെല്ലാം കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും ജീവന്‍ തിരിച്ചുപിടിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 
 
ഷെയ്ന്‍ വോണ്‍ പൂര്‍ണ ആരോഗ്യവാനായിരുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും അദ്ദേഹത്തെ അലട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ ഷെയ്ന്‍ വോണിന്റെ മരണവാര്‍ത്ത ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. 
 
52-ാം വയസ്സിലാണ് ഷെയ്ന്‍ വോണിന്റെ മരണം. 1992 ലാണ് വോണ്‍ ഓസ്ട്രേലിയക്കായി ക്രിക്കറ്റില്‍ അരങ്ങേറിയത്. 145 ടെസ്റ്റുകളില്‍ നിന്നായി 708 വിക്കറ്റുകള്‍ നേടി. 194 ഏകദിനങ്ങളില്‍ നിന്ന് 293 വിക്കറ്റുകളും വോണ്‍ സ്വന്തമാക്കി. 
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഷെയ്ന്‍ വോണിന് ഹെറ്ററോക്രോമിയ !