സ്വിച്ച് ഹിറ്റ് ബൗളറോട് ചെയ്യുന്ന നീതികേടെന്ന് ഷെയ്‌ൻ വോണും ഇയാൻ ചാപ്പലും, ക്രിക്കറ്റിൽ പുതിയ വിവാദം

അഭിറാം മനോഹർ| Last Modified വ്യാഴം, 3 ഡിസം‌ബര്‍ 2020 (20:01 IST)
ക്രീസിലുള്ള ബാറ്റ്സ്മാൻ ബൗളിങ്ങിന് തൊട്ടുമുൻപ് നിൽക്കുന്ന പൊസിഷനിൽ നിന്ന് മാറി കളിക്കുന്ന സ്വിച്ച് ഹിറ്റ് നിയമാനുസൃതമാണോ എന്നതിൽ ക്രിക്കറ്റ് ലോകത്ത് ചർച്ച മുറുകുന്നു. സമകാലിക ക്രിക്കറ്റിൽ ഗ്ലെൻ മാക്‌സ്‌വെൽ അടക്കമുള്ള താരങ്ങൾ നടത്തുന്ന ഷോട്ട് കളി നിയമങ്ങൾക്കെതിരാണെന്നാണ് മുൻ താരങ്ങൾ പറയുന്നത്.

ഒരു ബൗളർ ബൗൾ ചെയ്യുമ്പോൾ വിക്കറ്റിന്റെ ഏത് വശത്ത് നിന്നാണ് ബൗൾ ചെയ്യേണ്ടതെന്ന് അമ്പയറെ അറിയിക്കണം. വലം കയ്യൻ ബാറ്റ്സ്മാൻ ബാറ്റ് ചെയ്യുമ്പോൾ അതിനനുസരിച്ചാണ് ഫീൽഡ് സെറ്റ് ചെയ്യുന്നത്. എന്നാൽ അയാൾ സ്വിച്ച് ചെയ്‌ത് ഇടം കയ്യനാകുമ്പോൾ ബൗൾ ചെയ്യുന്നത് ഇടംകയ്യനെതിരെയാകും വോൺ പറഞ്ഞു.

ഇംഗ്ലീഷ് താരം കെവി പീറ്റേഴ്‌സൺ രാജ്യാന്തരക്രിക്കറ്റിൽ പ്രശ‌സ്‌തമാക്കിയ ഷോട്ട് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ മാക്‌സ്‌വെൽ പലകുറി പരീക്ഷിച്ചതോടെയാണ് വീണ്ടും ചർച്ചകളിൽ ഇടം പിടിച്ചത്. സ്വിച്ച് ഹിറ്റ് ഷോട്ടുകൾ കളിച്ചാൽ ഇന്ത്യൻ ടീം അംപയറിനോട് പരാതിപ്പെടണമെന്ന് നേരത്തെ ഓസീസ് മുൻ താരമായ ഇയാൻ ചാപ്പലും അഭിപ്രായപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :