പുറത്തിരുന്നാലെന്താ, തുടർച്ചയായ എട്ടാംവർഷവും ആ റെക്കോർഡ് കയ്യടക്കി രോഹിത്

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 3 ഡിസം‌ബര്‍ 2020 (13:18 IST)
ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോഡ് സ്വന്തം പേരിൽ നിലനിർത്തി രോഹിത്, രോഹിതിന്റെ അഭാവം ഇന്ത്യൻ ടീമിൽ വലിയ ചർച്ചയാകുന്ന ഘട്ടത്തിലാണ് വീണ്ടും ഈ നേട്ടം രോഹിത് സ്വന്തമാക്കിയത് എന്ന പ്രത്യേകത ഇക്കുറിയുണ്ട്. തുടർച്ചയായ എട്ടാം തവണയണ് രോഹിത് ഈ റെക്കോർഡ് സ്വന്തം പേരിലാക്കുന്നത്. ജനുവരി 19 ബെംഗളുരുവിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ഏകദിന മത്സരത്തിൽ രോഹിത് നേടിയ 119 റണ്‍സാണ് ഈ വര്‍ഷം ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

രോഹിത് ഒഴികെ മറ്റാർക്കും ഇക്കൊല്ലം ഏകദിനത്തിൽ സെഞ്ചറി കണ്ടെത്താനയിട്ടില്ല. ഇന്നലെ നടന്ന ഏകദിനത്തിൽ ഹാർദിക് പാണ്ഡ്യ നേടിയ 92 റൺസ് ആണ് പരമ്പരയിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോർ. ആകെ മൂന്ന് ഏകദിനങ്ങൾ മാത്രമാണ് ഈവർഷം രോതിത് കളിച്ചത്. 2013 മുതല്‍ ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോഡ് രോഹിത് കയ്യടക്കി വച്ചിരിയ്ക്കുകയാണ്.

ഓസ്ടേലിയൻ പര്യടനത്തിൽ രോഹിത് ഇന്ത്യയുടെ നിശ്ചിത ഓവർ ടീമുകളിൽ ഇടംപിടിയ്ക്കതെ പോയത് വലിയ ചർച്ചയായിരുന്നു. ഇന്ത്യ ഏകദിന പമ്പരയിൽ തുടർച്ചയായി രണ്ട് വലിയ പരാജയങ്ങൾ ഏറ്റുവാങ്ങിയതൊടെ ടീമിൽ രോഹിതിന്റെ അഭാവം ചർച്ചയായി മാറി. രോഹിത് ടീമിൽ ഇല്ലാത്തതാണ് ഇന്ത്യയുടെ പരാജയത്തിന് കാരണം എന്ന് വ്യക്തമക്കി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :