12 പന്തില്‍ അര്‍ധസെഞ്ചുറി; അഫ്‌ഗാന്‍ താരത്തിന്റെ വെടിക്കെട്ടില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

12 പന്തില്‍ അര്‍ധസെഞ്ചുറി; അഫ്‌ഗാന്‍ താരത്തിന്റെ വെടിക്കെട്ടില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

 shahzad slams ,  Mohammad Shahzad , t10 league , cricket , അഫ്‌ഗാനിസ്ഥാന്‍ , മുഹമ്മദ് ഷഹ്‌സാദ് , ടി10 , ഷെയ്‌ന്‍ വാട്‌സണ്‍ , സന്ദീസ്
ദുബായ്| jibin| Last Modified വ്യാഴം, 22 നവം‌ബര്‍ 2018 (13:07 IST)
കുട്ടി ക്രിക്കറ്റിന്റെ മറ്റൊരു പതിപ്പായ ക്രിക്കറ്റില്‍ അതിവേഗ അര്‍ധ സെഞ്ചുറി നേടി അഫ്‌ഗാനിസ്ഥാന്‍ താരം മുഹമ്മദ് ഷഹ്‌സാദ് റെക്കോര്‍ഡിട്ടു. 12 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചതോടെയാണ് അദ്ദേഹം പുതിയ നേട്ടത്തിലെത്തിയത്.

മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്‌ന്‍ വാട്‌സണ്‍ നയിച്ച സിന്ദീസ് ടീമിനെതിരെയായിരുന്നു രജ്പുത്‌സ് താരമായ ഷഹ്‌സാദിന്റെ വെടിക്കെട്ട് പ്രകടനം. ആറ് ഫോറും എട്ട് സിക്‍സും അഫ്‌ഗാന്‍ ഓപ്പണറുടെ ബാറ്റില്‍ നിന്ന് പിറന്നതോടെ രജ്‌പുത് ജയം സ്വന്തമാക്കുകയും ചെയ്‌തു.

ഷെഹ്‌സാദിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നാല് ഓവറില്‍ രജ്പുത്ത് വിജയം സ്വന്തമാക്കി. ബ്രണ്ടന്‍ മക്കലം എട്ട് പന്തില്‍ 21 റണ്‍സ് സ്വന്തമാക്കുകയും ചെയ്‌തു.

ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത സന്ദീസ് വാട്‌സന്റെ (20 പന്തില്‍ 42) ബാറ്റിംഗ് മികവിലാണ് 10 ഓവറില്‍ 94 റണ്‍സ് അടിച്ചു കൂട്ടിയത്. ആറ് വിക്കറ്റ് നഷ്‌ടമാകുകയും ചെയ്‌തു.

കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഷഹ്‌സാദ് സെഞ്ചുറി (116 ബോളില്‍ 124) നേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :