വിജയവും തോൽവിയുമെല്ലാം കളിയിൽ സ്വാഭാവികം, പക്ഷേ ജയിക്കാൻ ശ്രമിക്കുകയെങ്കിലും വേണം: പാക് ടീമിനെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (18:16 IST)
ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ കനത്ത തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി. ഇന്നലെ ഇന്ത്യയോട് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയമാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത 356 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 128 റണ്‍സിന് പാകിസ്ഥാന്റെ പേരുകേട്ട ബാറ്റിംഗ് നിര കൂടാരം കയറി.

ജയിക്കുക അല്ലെങ്കില്‍ തോല്‍ക്കുക എന്നത് മത്സരത്തിന്റെ ഭാഗമാണ്. എന്നാല്‍ ഒരു പോരാട്ടവും നടത്താതെ തോല്‍ക്കുക എന്നത് വളരെ മോശമാണ്. പാകിസ്ഥാന്റെ തോല്‍വിക്ക് പിന്നാലെ അഫ്രീദി ട്വിറ്ററില്‍ കുറിച്ചു. ഫീല്‍ഡിലും ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ ഒന്നാം നമ്പര്‍ തന്നെ ആയിരുന്നു. ഏകദിനത്തില്‍ മറ്റൊരു നാഴികകല്ല് കൂടി പിന്നിടാനായ കോലിയെ ഞാന്‍ അഭിനന്ദിക്കുന്നു. പാകിസ്ഥാന്‍ ഒരു തോല്‍വിയില്‍ തളരേണ്ടതില്ല. അടുത്ത മത്സരത്തില്‍ ഇതിലും നന്നായി ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. അഫ്രീദി കുറിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :