തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യ കളിക്കളത്തിലേക്ക്, ശ്രീലങ്കയ്‌ക്കെതിരെ ഷമി കളിച്ചേക്കും, ശ്രേയസിന്റെ കാര്യത്തില്‍ വ്യക്തതയില്ല

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (13:27 IST)
ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ശ്രീലങ്കക്കെതിരെ. ആദ്യമത്സരം വിജയിച്ചാണ് ഒരുടീമുകളും വരുന്നത്. ഇന്നലെ പാകിസ്ഥാനെ കനത്ത മാര്‍ജിനില്‍ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ എത്തുന്നത്.അതേസമയം ബംഗ്ലാദേശുമായുള്ള വിജയത്തിന് പിന്നാലെയാണ് ശ്രീലങ്കയുടെ വരവ്. ഇന്ന് നടക്കുന്ന മത്സരത്തിലെ വിജയികള്‍ ഫൈനലിലെത്തും എന്നതിനാല്‍ ഇരുടീമിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അതേസമയം ടൂര്‍ണമെന്റില്‍ ഇതുവരെയും വില്ലനായ മഴ ഇന്നും പ്രശ്‌നം സൃഷ്ടിച്ചേക്കും.

ഗ്രൂപ്പ് ഫോറിലെ ഇന്ത്യയുടെ പാകിസ്ഥാനുമായുള്ള മത്സരം മഴ മൂലം നീണ്ടതിനെ തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യ കളിക്കളത്തില്‍ ഇറങ്ങുന്നത്. മുന്‍ നിര താരങ്ങള്‍ എല്ലാം തന്നെ ലോകകപ്പിന് തൊട്ട് മുന്‍പ് ഫോം വീണ്ടെടൂത്തത് വലിയ ആത്മവിശ്വാസമാണ് ഇന്ത്യയ്ക്ക് നല്‍കുന്നത്. രോഹിത് ശുഭ്മാന്‍ സഖ്യത്തിനൊപ്പം ഏറെ കാലത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ കെ എല്‍ രാഹുലും ഇന്നലെ പാകിസ്ഥാനെതിരെ തിളങ്ങിയിരുന്നു. ഇന്ന് ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കെ എല്‍ രാഹുല്‍ താളം കണ്ടെത്തിയതിനാല്‍ ശ്രേയസ് അയ്യര്‍ എത്തുന്നതോടെ ഇഷാന്‍ കിഷനാകും ടീമില്‍ നിന്നും പുറത്താകുക. അതേസമയം ബൗളിംഗില്‍ കാര്യമായി തിളങ്ങാന്‍ സാധിക്കാതിരുന്ന മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ഇന്ന് ഇറങ്ങിയേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :