1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sehwag to lead indian legends

ലെജൻഡ്‌സ് ലീഗിൽ ഇന്ത്യൻ ടീമിനെ സെവാഗ് നയിക്കും

ക്രിക്കറ്റ്
ഹൗസാറ്റ് ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ മുൻ ദേശീയ താരം വീരേന്ദർ സെവാഗ് നയിക്കും. യുവ്‌രാജ് സിംഗ്, ഇർഫാൻ പത്താൻ, ഹർഭജൻ എന്നിങ്ങനെ ഒട്ടേറെ ഇന്ത്യൻ താരങ്ങളാണ് ഇന്ത്യ മഹാരാജാസ് എന്ന ടീമിലുള്ളത്.മൂന്ന് ടീമുകളുള്ള ടൂർണമെൻ്റ് വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഒമാനാണ് ഉദ്ഘാടന സീസണ് ആതിഥേയത്വം വഹിക്കുക.
 
ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയൻ്റ്സ് എന്നീ ടീമുകളിലായി പല പ്രമുഖ താരങ്ങളും വീണ്ടും കളിക്കളത്തിൽ ഏറ്റുമുട്ടും.യുവരാജ് സിങ്,സെവാഗ്,സനത് ജയസൂര്യ,ഷാഹിദ് അഫ്രീദി,പീറ്റേഴ്‌സൺ,ബ്രെറ്റ്‌ലി തുടങ്ങി നിരവധി താരങ്ങളാണ് ടൂർണമെന്റിന്റെ ഭാഗമാകുന്നത്.
അടുത്ത ലേഖനം
ഐസിസി ടെസ്റ്റ് റാങ്കിങ്: നില മെച്ചപ്പെടു‌ത്തി കോലി, രോഹിത്തിന് തിരിച്ചടി