സഞ്ജു വിരമിക്കുമ്പോൾ ധാരാളം റൺസ് നേടിയില്ലെങ്കിൽ ഞാൻ നിരാശനാകും, സഞ്ജു രോഹിത്തിനെ പോലെ: രവിശാസ്ത്രി

അഭിറാം മനോഹർ| Last Modified ഞായര്‍, 25 ജൂണ്‍ 2023 (11:00 IST)
വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ പരിശീലകനായ രവിശാസ്ത്രി. സഞ്ജു സാംസണിന്റെ കഴിവെന്താണെന്ന് ഇതുവരെ സഞ്ജു തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സഞ്ജു കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ അവന്‍ ഒരുപാട് റണ്‍സ് നേടിയില്ലെങ്കില്‍ താന്‍ നിരാശനാകുമെന്നും രവിശാസ്ത്രി പറയുന്നു.

സഞ്ജു അവന്റെ കഴിവ് പൂര്‍ണ്ണമായി തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. സഞ്ജു ഒരു മാച്ച് വിന്നറാണ്. കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ സഞ്ജു ഒരുപാട് റണ്‍സ് നേടിയില്ലെങ്കില്‍ ഞാന്‍ നിരാശനാകും. സഞ്ജുവിന്റെ ബാറ്റിംഗ് കാണുമ്പോള്‍ എപ്പോഴും ഓര്‍മ വരുന്നത് രോഹിത്തിനെയാണ്. രോഹിത് ഒരു സ്ഥിരം ടെസ്റ്റ് കളിക്കാരനായി എന്റെ ടീമില്‍ കളിച്ചില്ലെങ്കില്‍ ഞാന്‍ നിരാശനാകുമായിരുന്നു.ശാസ്ത്രി പറഞ്ഞു. അതേസമയം ലോകകപ്പിന് മുന്നോടിയായി കൂടുതല്‍ യുവതാരങ്ങളെ ഇന്ത്യ വളര്‍ത്തികൊണ്ടുവരണമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :