കൃഷ്ണഗിരിയില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം

കല്‍പ്പറ്റ:| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (10:52 IST)
കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ എ ടീമുകളുടെ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തിട്ടുണ്ട്. ഓംഫിലേ റമേലയുടെ സെഞ്ച്വറിയും റീസ ഹെന്‍ട്രിക്‌സിന്റെയും ടെംബ ബവുമയുടെയും അര്‍ധ ശതകങ്ങളുമാണ് ദക്ഷിണാഫ്രിക്കക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.ടോസിന്റെ ഭാഗ്യം ദക്ഷിണാഫ്രിക്കയെ അനുഗ്രഹിച്ചപ്പോള്‍ ബൌളിംഗ് നിര ഇന്ത്യയെ നിരാശപ്പെടുത്തി. ഓപ്പണര്‍മാരായ ഹെന്‍റിക്‌സും വാന്‍ സൈലും കരുതലോടെ തുടങ്ങി പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി മുന്നേറുകയായിരുന്നു. ഓപ്പണിങ് സഖ്യം 60 റണ്‍സ് നേടിയാണ് പിരിഞ്ഞത്.

ലെഗ്‌സ്പിന്നര്‍ ജയന്ത് എറിഞ്ഞ 20-ആം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ വാന്‍ സൈല്‍ (28)പുറത്തായി. കവറില്‍ റായുഡു ക്യാച്ചെടുത്തു. അര്‍ധ സെഞ്ച്വറി നേടിയ ഹെന്‍റിക്‌സിന്റേതായിരുന്നു അടുത്ത ഊഴം. 86 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്‌സറുമടിച്ച് ഹെന്‍!റിക്‌സ് 50 തികച്ചയുടന്‍ പാണ്ഡെയ്ക്ക് വിക്കറ്റു സമ്മാനിച്ചു. ലഞ്ചിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടു വിക്കറ്റിന് 102 റണ്‍സ് എടുത്തിരുന്നു. ഡി ബ്രൂയിനും (38) റമേലയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 57 റണ്‍സ് ചേര്‍ത്തു. ഇതിനിടെ മഴ പെയ്തു. 44-ആം ഓവറില്‍ കളി നിര്‍ത്തി. കളി പുനരാരംഭിച്ച് അധികം താമസിയാതെ ഡി ബ്രൂയിന്‍ ഓഫ്‌സ്പിന്നര്‍ അക്ഷറിന്റെ പന്തില്‍ മടങ്ങി. പിന്നീടാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ സുവര്‍ണഘട്ടം. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റമേലയും ബവുമയും ബൗളര്‍മാരെ ശരിക്കും കുഴക്കി. സെഞ്ച്വറി കൂട്ടുകെട്ടും (136 റണ്‍സ്) ഉയര്‍ത്തി. റമേല സെഞ്ച്വറി തികച്ചതും ബവുമ 50 പിന്നിട്ടതും ഈ വേളയിലാണ്. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ റമേലയുടെ അഞ്ചാം സെഞ്ച്വറിയും വയനാട് ക്രിക്കറ്റ് ഗ്രൗണ്ടിലെ ഏഴാം സെഞ്ച്വറിയുമാണിത്. ബവുമയുടേത് കരിയറിലെ 19 ആം അര്‍ധസെഞ്ച്വറിയാണ്. ഒന്നാം ദിവസത്തെ അവസാന ഓവറിലെ രണ്ടാം പന്തില്‍
വിക്കറ്റ് കീപ്പര്‍ അങ്കുഷിന്റെ കൈകളിലെത്തിച്ച് അക്ഷര്‍ പട്ടേല്‍
റമേലയെ പുറത്താക്കി തന്റെ രണ്ടാം വിക്കറ്റ് നേടി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ...

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല
ചുമതലയേറ്റെടുത്ത ശേഷം വിജയിച്ച് തുടങ്ങിയെങ്കിലും ടീമിനെ പറ്റിയുള്ള പ്രതീക്ഷകള്‍ ...

Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന് ...

Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന്  പറഞ്ഞതല്ലെ, ബദോനിയെ ഇമ്പാക്ട് സബാക്കിയതില്‍ തര്‍ക്കം?, ഡഗൗട്ടില്‍ മെന്റര്‍ സഹീര്‍ഖാനുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍
2 ബോളുകള്‍ മാത്രം നേരിട്ട പന്ത് റണ്‍സൊന്നും നേടാതെയാണ് മടങ്ങിയത്.

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ...

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് രാഹുല്‍ (വീഡിയോ)
42 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ ...

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ...

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ഏറ്റവും മോശം താരം റിഷഭ് പന്ത് തന്നെ
ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗവിനു വേണ്ടി പന്ത് ബാറ്റ് ...

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് ...

Sanju vs Dravid:  സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
മികച്ച ഫോമില്‍ നില്‍ക്കുന്ന യശ്വസി ജയ്‌സ്വാള്‍, നിതീഷ് റാണ എന്നിവര്‍ക്ക് അവസരം ...

അര്‍ജുനെ യുവരാജിന്റെ കയ്യിലേല്‍പ്പിക്കു, അടുത്ത ക്രിസ് ...

അര്‍ജുനെ യുവരാജിന്റെ കയ്യിലേല്‍പ്പിക്കു, അടുത്ത ക്രിസ് ഗെയ്ലാക്കി മാറ്റിത്തരാമെന്ന് യോഗ്രാജ് സിങ്ങ്
മുംബൈ ഇന്ത്യന്‍സ് താരമാണെങ്കിലും 2025 സീസണില്‍ ഒരു മത്സരത്തില്‍ പോലും ആദ്യ ഇലവനില്‍ താരം ...

India vs Pakistan: 'അവര്‍ക്കൊപ്പം കളിക്കാന്‍ ഞങ്ങള്‍ക്ക് ...

India vs Pakistan: 'അവര്‍ക്കൊപ്പം കളിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല'; ക്രിക്കറ്റിലും പാക്കിസ്ഥാനെതിരെ കടുത്ത നിലപാട്
നിഷ്പക്ഷ വേദികളില്‍ വെച്ച് ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരകള്‍ നടക്കാനുള്ള എല്ലാ ...

Royal Challengers Bengaluru: അനായാസം പ്ലേ ഓഫിലേക്കോ? വേണം ...

Royal Challengers Bengaluru: അനായാസം പ്ലേ ഓഫിലേക്കോ? വേണം മൂന്ന് ജയം; അപ്പോഴും ഒരു പ്രശ്‌നമുണ്ട് !
ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കാന്‍ പോകുന്ന മത്സരം ആര്‍സിബിക്ക് നിര്‍ണായകമാണ്

HBD Sachin Tendulkar: സച്ചിനെ ക്രിക്കറ്റ് ദൈവമാക്കിയ ...

HBD Sachin Tendulkar: സച്ചിനെ ക്രിക്കറ്റ് ദൈവമാക്കിയ ഷാർജയിലെ കൊടുങ്കാറ്റ്
പിന്നീട് ഷാര്‍ജയിലെ കൊടുങ്കാറ്റ് എന്ന പേരില്‍ ക്രിക്കറ്റ് ലോകത്ത് അറിയപ്പെട്ട ഇന്നിങ്‌സ്. ...

Rajasthan Royals: ഇന്ന് തോറ്റാൽ രാജസ്ഥാന് എല്ലാം മറക്കാം, ...

Rajasthan Royals: ഇന്ന് തോറ്റാൽ രാജസ്ഥാന് എല്ലാം മറക്കാം, പെട്ടിയുമെടുത്ത് തിരിച്ചുപോരാം,
ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് ...