സഞ്‌ജു ഏകദിന തൊപ്പിയണിഞ്ഞു; ആദ്യ കളിയില്‍ ആറ് റണ്‍

 സഞ്‌ജു വി സാംസണ്‍ , ലണ്ടന്‍ , വിരാട് കോഹ്‌ലി
ലണ്ടന്‍| jibin| Last Updated: വെള്ളി, 22 ഓഗസ്റ്റ് 2014 (18:16 IST)
സഞ്‌ജുവിന് കാത്തിരുന്ന നിമിഷം രണ്ടു ദിവസം മുമ്പേ വന്നു, ഇംഗ്‌ളണ്ടിനെതിരേ നടക്കുന്ന പരിശീലന മത്സരത്തില്‍ കേരളത്തിന്റെ യുവതാരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ സഞ്‌ജു വി സാംസണ്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു.

കൗണ്ടി ക്ലബ്‌ മിഡില്‍ സക്‌സിനെതിരെയാണ് സഞ്‌ജുവിന്റെ അരങ്ങേറ്റ മത്സരം നടന്നത്. ആദ്യ കളിയില്‍ ആറ് റണ്‍ മാത്രമാണ് സഞ്‌ജുവിന് നേടാനായത്. 44.2 ഓവറില്‍ 230 റണ്ണിന് എല്ലാവരും പുറത്താകുകയായിരുന്നു. വിരാട് കോഹ്‌ലി ( 71) അംമ്പാട്ടി റായിടു (72) എന്നിവര്‍ മാത്രമാണ് മാന്യമായ സ്കോര്‍ കണ്ടെത്തിയത്. രോഹിത്‌ ശര്‍മ (8‌), ശിഖര്‍ ധവാന്‍ (10), രഹാനെ (14), അശ്വിന്‍ (18) എന്നിവരാണ് മറ്റ് രണ്ടക്കം കടന്നവര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :