100 രൂപ ചോദിച്ചവർക്കെല്ലാം 500 രൂപ നൽകി എടിഎം മെഷീൻ, സംഭവം ബാങ്ക് പോലും അറിഞ്ഞില്ല !

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 11 ജനുവരി 2020 (16:01 IST)
ബംഗളുരു: 100 രൂപ പിൻവലിക്കാൻ എത്തിയവർക്കെല്ലാം കാനറ ബാങ്കിന്റെ എടിഎം നൽകിയ ത് 500 രൂപയുടെ നോട്ടുകൾ. കർണാടകയിലെ കൊടക് ജില്ലയിലെ മടിക്കേരിയിലാണ് സംഭവം ഉണ്ടായത്. മെഷീനിൽ പണം നിക്ഷേപിച്ച ഏജൻസിക്ക് പറ്റിയ പിഴവാണ്. കാനറ ബാങ്കിന് വലിയ തലവേദനയായി മാറിയിരിക്കുന്നത്.

മെഷീനിൽ 100 രൂപ വക്കേണ്ട ട്രെയിൽ ഏജസി 500 രൂപയാണ് നിറച്ചത്. ഇതോടെ നൂറു രൂപ എടുക്കാൻ വന്നവർക്കെല്ലാം മെഷീൻ 500 രൂപ കൊടുത്തുകൊണ്ടിരുന്നു. ഇത്തരത്തിൽ 1.7 ലക്ഷം രൂപയാണ് മെഷീനിൽ നിന്നും പിൻവലിക്കപ്പെട്ടത്. 100 രൂപക്ക് പകരം 500 രൂപ ലഭിച്ച ഉപയോക്താക്കളിൽ ഒരാൾ ബാങ്കിനെ സമീപിച്ചതോടെയാണ് സംഭവം കനറ ബാങ്ക് തന്നെ അറിയുന്നത്.

ഇതോടെ മെഷീനിൽ പണം നിറച്ച ഏജൻസിയിൽനിന്നും പണം തിരികെ വാങ്ങാനുള്ള നടപടികൾ ബാങ്ക് ആരംഭിച്ചു. മെഷീനിൽ നിന്നും 100 രൂപക്ക് പകരം 500 രൂപ ലഭിച്ച ഉപയോക്താക്കളെ ബാങ്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ എടിഎമ്മിൽ നിന്നും വലിയ തുക പിൻവലിച്ച രണ്ട് ഉപയോക്താക്കൾ പണം തിരികെ നൽകാൻ വിസമ്മതിച്ചു.

ബാങ്കിന് പറ്റിയ തകരാറാണ് ഇതെന്നും അതിനാൽ പണം തിരികെ നൽകാൻ സാധിക്കില്ല എന്നുമായിരുന്നു ഇവരുടെ നിലപാട്. ഇതോടെ ഏജൻസി പൊലീസിൽ സമീപിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട ശേഷമാണ് അധികമായി ലഭിച്ച തുക ഇവരിൽനിന്നും തിരികെ വാങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :