റിസർവേഷൻ ചാർട്ട് ഇനി ഓൺലൈനിൽ, ഒഴിവുള്ള സീറ്റുകൾ ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുൻപ് വരെ ബുക്ക് ചെയ്യാം !

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 11 ജനുവരി 2020 (16:58 IST)
ട്രെയിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് ഒന്ന് ബുക്ക് ചെയ്ത് കിട്ടുക എന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇനി ടിക്കറ്റ് ബുക്ക് ചെയ്തെങ്കിൽ തന്നെ ചാർട്ടിൽ പേരുണ്ടോ എന്ന് റെയിൽവേ സ്റ്റേഷനിൽവച്ച് മാത്രമേ പരിശോധിക്കാനാകു. എന്നാൽ ആ പ്രശ്നം ഇനിയില്ല. റിസർവേഷൻ ചാർട്ട് ഇനിമുതൽ ഓൺലൈനിൽ ലഭ്യമാകും. റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് ഇക്കര്യം അറിയിച്ചത്.

യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാണ് പുതിയ സംവിധാനം. ഒഴിവുള്ള ബെർത്തുകളെ കുറിച്ചും, ഭാഗികമായി ബുക്ക് ചെയ്യപ്പെട്ട ബെർത്തുകളെ കുറിച്ചും ചാർട്ടിൽനിന്നും വ്യക്തമാകും. ഇതോടെ ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടു മുൻപ് വരെ ആവശ്യമെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ട്രെയിൻ പുറപ്പെടുന്നതിന് നാലുമണിക്കൂർ മുൻപ് ആദ്യം ചാർട്ട് ഓൺലൈൻ പ്രസിദ്ധീകരിക്കും. ഇതിനു ശേഷം ഒഴിവുള്ള ബർത്തുകൾ ബുക്ക് ചെയ്യാം. തുടർന്ന് ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് അവസാന ചാർട്ട് പുറത്തുവിടും.

ഇതിൽ പുതുതായി ബുക്ക് ചെയ്തവരുടെ പേര് ഉണ്ടായിരിക്കും. ഐആർസിടിസിയുടെ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ചാർട്ട് പരിശോധിക്കാം. ഐആർസിടിസി വെബ്സൈറ്റിലെ ചാർട്ട്/ വേക്കൻസി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ട്രെയിൻ നമ്പർ, യാത്ര തീയതി, ബോർഡിങ് സ്റ്റേഷൻ എന്നിവ നൽകി ഗെറ്റ് ട്രെയിൻ ചാർട്ട് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്താൽ ചാർട്ട് ലഭ്യമാകും. ക്ലാസ് അടിസ്ഥാനത്തിലും കോച്ച് അടിസ്ഥാനത്തിലുമുള്ള ബെർത്തുകളുടെ വിവരങ്ങൾ ഇതിൽനിന്നും മനസിലാക്കാം. കോച്ച് നമ്പരിൽ ക്ലിക്ക് ചെയ്താൽ ബെർത്തിന്റെ ലേ ഔട്ടും കാണാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :