ഇതിഹാസങ്ങള്‍ക്കൊപ്പം സഞ്ജുവും, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അഭിറാം മനോഹർ| Last Modified ചൊവ്വ, 27 ജൂണ്‍ 2023 (16:20 IST)
ഐപിഎല്‍ സീസണ്‍ കഴിഞ്ഞതിന് പിന്നാലെ ഭാര്യയ്‌ക്കൊപ്പം അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് മലയാളി ക്രിക്കറ്റ് താരമായ സഞ്ജുസാംസണ്‍. അമേരിക്കയിലെ വെക്കേഷനിടെ ലോകക്രിക്കറ്റിലെ 2 ഇതിഹാസങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ സഞ്ജു സാംസണിനായിരുന്നു. ഈ ഇതിഹാസങ്ങള്‍ക്കൊപ്പം സഞ്ജു പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മുന്‍ ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളറും മുന്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റനുമായ ബ്രയാന്‍ ലാറയുമാണ് ആ ഇതിഹാസങ്ങള്‍.

രണ്ട് ഇതിഹാസങ്ങളെ എവിടെ നിന്ന് കണ്ടുമുട്ടിയെന്ന് സഞ്ജു പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല. തീര്‍ഫ്ച്ചയായും ഏറ്റവും നല്ല കമ്പനിക്കൊപ്പം എന്ന തലക്കെട്ടാണ് ചിത്രത്തിന് സഞ്ജു നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വ്യത്യസ്തമായ ടീമുകളുടെ പരിശീലകരാണ് രണ്ട് താരങ്ങളും. അതേസമയം ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഏകദിന ടീമില്‍ ഇടം നേടാന്‍ സഞ്ജുവിനായിരുന്നു. ടി20 ടീമിലും സഞ്ജു ഇടം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :