മുംബൈ|
jibin|
Last Modified ചൊവ്വ, 2 ജൂണ്‍ 2015 (15:31 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപദേശക സമിതിയിൽ അംഗമാകാൻ രാഹുൽ ദ്രാവിഡ് തയാറാകാത്തതിനു പിന്നിൽ സൌരവ് ഗാംഗുലിയുമായുള്ള അഭിപ്രായ വ്യത്യാസമാണെന്ന് റിപ്പോര്‍ട്ട്.
ബിസിസിഐ രൂപികരിച്ച ഉപദേശക സമിതിയിൽ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് രാഹുൽ തീരുമാനിക്കുകയായിരുന്നുവെന്നാണ് പേരു വെളിപ്പെടുത്താത്ത ബിസിസിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്.
കളത്തിലും പുറത്തും തീവൃ നിലപാടുകള്‍ സ്വീകരിക്കുന്ന ഗാംഗുലിയുമായി ശാന്ത സ്വഭാവക്കാരനായ തനിക്ക് ഒത്തുപോകാന്‍ സാധിക്കില്ല എന്ന തോന്നലാണ് രാഹുൽ ദ്രാവിഡ് ഇത്തരമൊരു തീരുമാനമെടുക്കാര്‍ കാരണമായതെന്നും റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം, രാജസ്ഥാൻ റോയൽസിന്റെ മാർഗദർശി സ്ഥാനമുള്ളതിനാലാണ് ഉപദേശക സമിതിയിൽ അംഗമാകാൻ തയാറാകാത്തതെന്നാണ് ഇന്ത്യയുടെ വന്‍മതില്‍ പറയുന്നത്.
സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിവി എസ്. ലക്ഷ്മൺ എന്നിവരെ ബിസിസിഐ ഉപദേശക കമ്മിറ്റിയിലേക്കു കൊണ്ടുവന്നപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചിരുന്ന പേരായിരുന്നു രാഹുൽ ദ്രാവിഡിന്റെ. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപദേശക സമിതി രൂപീകരി കാര്യം ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ശനിയാഴ്ചയാണ് ഇന്ത്യന്‍ ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ തെരഞ്ഞെടുക്കുന്നത്.