മുംബൈ|
jibin|
Last Modified ബുധന്‍, 3 ജൂണ്‍ 2015 (10:04 IST)
താന്‍ ഇത്ര ചെറുപ്പത്തില്‍ തന്നെ ടെസ്‌റ്റ് ടീം നായകനാകുമെന്ന് സ്വപ്‌നത്തില്‍പ്പോലും കരുതിയില്ലെന്ന് വിരാട് കോഹ്‌ലി.
എന്റെ സ്വപ്നം ഇന്ത്യന്‍ ടീമിനുവേണ്ടി കളിക്കുകയെന്നതായിരുന്നു. രവി ശാസ്ത്രി ബംഗ്ലാദേശ് പര്യടനത്തില്‍ ഡയറക്ടറായി വരുന്നത് ടീമിനു കൂടുതല്‍ ഉത്തേജനം നല്‍കുമെന്നും കോഹ്‌ലി പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകത്തെ വന്‍ശക്തിയായി തീരാന്‍ അധികം താമസമൊന്നും ഉണ്ടാകില്ല. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ വിജയങ്ങളും നേട്ടങ്ങളുമാണ്. ടീമിന്റെ ഒത്തിണക്കമാണ് ഏറ്റവും വലിയ ശക്തി. വര്‍ഷത്തിന്റെ മുക്കാല്‍ ശതമാനവും ഒന്നിച്ച് കഴിയുന്ന ടീം അംഗങ്ങളുമായി ഗാഡമായ ബന്ധമാണ് നിലവിലുള്ളതെന്നും ഇരുപത്തിയാറുകാരനായ കോഹ്‌ലി വ്യക്തമാക്കി. ദീര്‍ഘനാള്‍ ഡ്രസിംഗ് റൂമില്‍ ഒന്നിച്ച് കൂടുന്നതോടെ ടീമില്‍ ഒത്തിണക്കവും ബന്ധങ്ങളും അതിശക്തമായി തീര്‍ന്നു. ജയത്തിന് വേണ്ടി മാത്രമാണ് തങ്ങള്‍ കളത്തിലിറങ്ങുന്നത്. തന്റെയും ടീമിന്റെയും പരാജയത്തില്‍ അനുഷ്‌കയെ കുറ്റപ്പെടുത്തുന്നത് നിരാശാജനകമാണെന്നും കോഹ്‌ലി പറഞ്ഞു.
ഓസ്‌ട്രേലിയന്‍ പര്യടനത്തിടെ എം എസ് ധോണി ടെസ്‌റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെയാണ് കോഹ്ലി ടെസ്‌റ്റ് ടീം നായകനായത്. പരമ്പരയിലെ മൂന്നാം ടെസ്‌റ്റിനുശേഷമായിരുന്ന ധോണി ടെസ്‌റ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.നാലു ടെസ്‌റ്റുകളുടെ പരമ്പരയില്‍ ഒന്നാം ടെസ്‌റ്റില്‍ കോഹ്ലിയായിരുന്നു താല്‍ക്കാലിക നായകനായത്. പരമ്പര 2-0ന് നഷ്ടപ്പെട്ടെങ്കിലും കോഹ്‌ലി ബാറ്റിംഗിലും ആക്രമണോത്സുമായ നേതൃത്വവും കൊണ്ട് മികച്ചുനിന്നു.