ബംഗളൂരു|
Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (19:54 IST)
എ ടീമുകളുടെ ഏകദിന പരമ്പരയില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യക്കു ജയം.സഞ്‌ജു വി.സാംസണ്‍ 73, ഗുര്‍കീരത് സിംഗ് (65), റിഷി ധവാന്‍ (പുറത്താകാതെ 56), മായങ്ക് അഗര്‍വാള്‍ (56) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ
50 ഓവറില്‍ ഏഴ് വിക്കറ്റിനു 322 റണ്‍സ് നേടി.
125/5 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ ആറാം വിക്കറ്റില്‍ സഞ്‌ജു–ഗുര്‍കീരത് സഖ്യം മികച്ച സ്കോറിലേക്കെത്തിക്കുകയായിരുന്നു. സഞ്‌ജു 76 പന്തില്‍ എട്ടു ബൌണ്‌ടറികളുടെ ബലത്തിലാണ് 73 റണ്‍സ് നേടിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച റിഷി ധവാന്‍ 34 പന്തില്‍ എട്ടു ഫോറും രണ്‌ടു സിക്‌സും ഉള്‍പ്പടെയാണ് 56 റണ്‍സ് നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 42.3 ഓവറില്‍ 226 റണ്‍സിനു പുറത്തായി. ലിറ്റണ്‍ ദാസ് (75), നാസിര്‍ ഹൊസൈന്‍ (52) എന്നിവര്‍ക്ക് മാത്രമാണ് സന്ദര്‍ശക നിരയില്‍ ഭേതപ്പെട്ട സ്കോര്‍ കണ്ടെത്താന്‍ സാധിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി
ഗുര്‍കീരത് 29 റണ്‍സിനു അഞ്ചു വിക്കറ്റ് നേടി.ശ്രീനാഥ് അരവിന്ദ് മൂന്നും റിഷി ധവാന്‍ രണ്‌ടും വിക്കറ്റുകള്‍ നേടി.