തേയിലക്കൃഷി പ്രതിസന്ധിയില്‍; വിലയില്‍ ഇടിവ് തുടരുന്നു

  തേയിലക്കൃഷി , തേയിലത്തോട്ടം , സൗത്ത് ഇന്ത്യാ യുണൈറ്റഡ്
കോയമ്പത്തൂര്‍| jibin| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (10:38 IST)
തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കേണ്ടിവന്ന സാഹചര്യത്തില്‍ തേയിലക്കൃഷി പ്രതിസന്ധിയിലാണെന്ന് സൗത്ത് ഇന്ത്യാ യുണൈറ്റഡ് പ്ലാന്റേഷന്‍ അസോസിയേഷന്‍. തെയിലയ്‌ക്ക് വിലയില്‍ ഇടിവ് തുടരുകയാണ്. പ്രതീക്ഷിച്ച വില ലഭിക്കുന്നില്ല എന്നത് നഷ്‌ടമുണ്ടാക്കി തീര്‍ക്കുകയാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

തേയിലത്തോട്ട സംരക്ഷണത്തിന്‌ ചെലവ് കൂടിയിരികുകയാണ്. അതിനൊപ്പം തന്നെ തേയില കര്‍ഷകരുടെ ശമ്പളത്തിലും വര്‍ദ്ധനവ് സംഭവിച്ചിരിക്കുന്നു. 3.65 ലക്ഷം തൊഴിലാളികളെയും എഴുപതിനായിരം തേയില ഉത്പാദകരെയും അവരുടെ കുടുംബങ്ങളെയും ഈ തകര്‍ച്ച പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും അസോസിയേഷന്‍ പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തേക്കാള്‍ കിലോഗ്രാമിന് 15.85 രൂപയാണ് വിലകുറഞ്ഞത്. കൂടാതെ, ഈവര്‍ഷം ജൂലായ് വരെ 4.97 ദശലക്ഷം കിലോ തേയിലക്കയറ്റുമതിയാണ് കുറഞ്ഞിട്ടുള്ളത്. ഉത്പാദനച്ചെലവ് വെട്ടിക്കുറയ്ക്കുകയും വികസനജോലികള്‍ നിര്‍ത്തിവെക്കുകയുമാണ് ഇതിനുള്ള പോംവഴിയെന്ന് സൗത്ത് ഇന്ത്യാ യുണൈറ്റഡ് പ്ലാന്‍റേഷന്‍ അസോസിയേഷന്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :