1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson hit six womens face

Sanju Samson: 'വേദനിച്ചെങ്കില്‍ സോറി'; സിക്‌സടിച്ച പന്ത് മുഖത്തു തട്ടിയ യുവതിയെ കാണാന്‍ സഞ്ജു എത്തി (വീഡിയോ)

ജൊഹ്നാസ്‌ബെര്‍ഗില്‍ നടന്ന നാലാം ട്വന്റി 20 യില്‍ അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെ സഞ്ജു പറത്തിയ സിക്സര്‍ ആണ് യുവതിയെ കരയിപ്പിച്ചത്

Sanju Samson with fan girl
Sanju Samson with fan girl

Sanju Samson: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി 20 മത്സരത്തിനിടെ തന്റെ സിക്‌സര്‍ മുഖത്തു പതിച്ച് പരുക്കേറ്റ യുവതിയെ നേരില്‍ക്കണ്ട് ആശ്വസിപ്പിച്ച് മലയാളി താരം സഞ്ജു സാംസണ്‍. മത്സരശേഷം ആരാധക ഗാലറിയില്‍ എത്തിയാണ് സഞ്ജു യുവതിയെ കണ്ടത്. സിക്‌സര്‍ പതിച്ച് പരുക്കേറ്റ യുവതിയോടു സംസാരിക്കുകയും അവര്‍ക്കൊപ്പം നിന്ന് ചിത്രങ്ങള്‍ എടുക്കുകയും ചെയ്ത ശേഷമാണ് സഞ്ജു മടങ്ങിയത്. 
 
മത്സരം അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് സഞ്ജു ആരാധകര്‍ക്കിടയിലേക്ക് എത്തിയത്. അവിടെ വെച്ച് യുവതിയെ കാണുകയും ക്ഷമ ചോദിക്കുകയും ചെയ്തു. വളരെ സന്തോഷത്തോടെയാണ് യുവതി സഞ്ജുവിനോടു പ്രതികരിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മറ്റു ആരാധകരും സഞ്ജുവിനൊപ്പം സെല്‍ഫിയെടുത്തു. 
ജൊഹ്നാസ്‌ബെര്‍ഗില്‍ നടന്ന നാലാം ട്വന്റി 20 യില്‍ അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെ സഞ്ജു പറത്തിയ സിക്സര്‍ ആണ് യുവതിയെ കരയിപ്പിച്ചത്. ട്രിസ്റ്റന്‍ സ്റ്റബ്സ് എറിഞ്ഞ 10-ാം ഓവറിലാണ് സംഭവം. ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ സഞ്ജു അടിച്ച സിക്സ് നേരെ ഗാലറിയിലേക്ക്. ഇതിനിടെ ഗാലറിയിലെ ആള്‍ക്കൂട്ടത്തിലേക്ക് വീണ പന്ത് സുരക്ഷാ ജീവനക്കാരന്റെ ദേഹത്തു തട്ടി യുവതിയുടെ മുഖത്തു പതിച്ചു. പന്ത് മുഖത്ത് തട്ടിയതിന്റെ വേദനയില്‍ യുവതി കരഞ്ഞു. ഉടനെ തന്നെ കാണികള്‍ക്കിടയില്‍ നിന്ന് ആരോ ഐസ് പായ്ക്ക് കൊണ്ടുവന്ന് യുവതിയുടെ മുഖത്തുവെച്ചു. ഐസ് പായ്ക്കും മുഖത്ത് ചേര്‍ത്തുവെച്ച് യുവതി കരയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തന്റെ സിക്സ് കാരണം ഒരാള്‍ വേദന അനുഭവിക്കുകയാണെന്ന് മനസിലാക്കിയ സഞ്ജു അല്‍പ്പം പരിഭ്രാന്തനായി. ഗാലറിയിലേക്ക് നോക്കി ക്ഷമാപണ രൂപത്തില്‍ സഞ്ജു അപ്പോള്‍ തന്നെ കൈ ഉയര്‍ത്തി കാണിച്ചിരുന്നു. 
About Writer
രേണുക വേണു
അടുത്ത ലേഖനം
അങ്ങനങ്ങ് മാറ്റാനാവില്ല, ഒരു പ്രശ്നമുണ്ട് വർമ സാറെ, 2024ൽ ടി20യിൽ ഏറ്റവും കൂടുതൽ റൺസുള്ള ഇന്ത്യൻ താരം സഞ്ജുവാണ്