Sanju Samson: സഞ്ജുവിനെ തഴയാതെ ഇന്ത്യ, വിക്കറ്റ് കാക്കും

ടോസ് ലഭിച്ച ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു

Ravi shastri, Sanju samson, Indian Opener, Indian Team,സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ, ഇന്ത്യൻ ഓപ്പണർ, ഇന്ത്യൻ ടീം
രേണുക വേണു| Last Modified ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (19:51 IST)

Sanju Samson: ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യക്കായി സഞ്ജു സാംസണ്‍ കളിക്കുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജു പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്.

ടോസ് ലഭിച്ച ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണര്‍മാര്‍. അഞ്ചാമനായാണ് സഞ്ജു ബാറ്റ് ചെയ്യാനെത്തുക. ശിവം ദുബെയും പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു.

പ്ലേയിങ് ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി

യുഎഇ, പാക്കിസ്ഥാന്‍, ഒമാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. സോണി സ്‌പോര്‍ട്‌സിലും സോണി ലിവിലുമാണ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :