മാതൃകയാക്കേണ്ടത് കോഹ്‌ലിയെ, മനസുതുറന്ന് സഞ്ജു സാംസൺ !

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 3 ജൂലൈ 2020 (14:51 IST)
ക്രിക്കറ്റിൽ യുവതാരങ്ങൾ മാതൃകയാക്കേണ്ട താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി എന്ന് മലയാളി താരം സഞ്ജു സാംസൺ. കോഹ്‌‌ലിയിൽനിന്നും തനിയ്ക്ക് ഒരുപാാട് കാര്യങ്ങൾ പഠിയ്ക്കാൻ സാധിച്ചിട്ടുണ്ട് എന്നും നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റർ വിരാട് കോഹ്‌ലി ആണെന്നും സഞ്ജു സാംസൺ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു സാംസൺ ഇക്കാര്യം വ്യക്തമാക്കിയത്.

'വിരാട് ഭായിക്കൊപ്പം ഉള്ള സമയങ്ങളിലെല്ലാം ചിരിച്ച മുഖത്തോടെയായിയ്ക്കും എന്നെയും നിങ്ങള്‍ക്ക് കാണാന്‍ കഴിയുക. വിരാട് ഭായിയുമൊത്തുള്ള ഡ്രസിംഗ് റൂമിലെ നിമിഷങ്ങള്‍ വലിയ പൊസിറ്റീവ് എനര്‍ജിയാണ് നല്‍കുക. ന്യൂസിലന്‍ഡ് ടൂറിലുള്‍പ്പെടെ ഞാനത് അനുഭവിച്ചറിഞ്ഞതാണ്. അദ്ദേഹം എപ്പോഴും വളരെ എനര്‍ജറ്റിയ്ക്കാണ്. എപ്പോഴും സന്തോഷത്തോടെയും ചിരിച്ച മുഖത്തോടെയുമാണ് അദ്ദേഹത്തെ ഡ്രസിംഗ് റൂമില്‍ കണ്ടിട്ടുള്ളത്. അതേസമയം കളിക്കുന്ന സമയത്ത് അദ്ദേഹം സീരിയസായിരിക്കും. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിയ്ക്കാനുണ്ട്. ന്യൂസിലന്‍ഡ് ടൂറിനിടെ ബാറ്റിങ്ങിലും ഫിറ്റ്‌നസിലും നിരവധി പാഠങ്ങൾ അദ്ദേഹം പറഞ്ഞു തന്നു.

വിരാട് കോഹ്‌ലീയ്ക്കൊപ്പം സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്തത് മറക്കാനാവാത്ത അനുഭവമാണ്. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച താരമാണ് കോഹ്‌ലി. അത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഞാൻ ജിമ്മില്‍ ചെല്ലുമ്പോഴെല്ലാം അദ്ദേഹം അവിടെ വര്‍ക്കൗട്ട് ചെയ്യുന്നുണ്ടാകും. എത്ര തിരക്കുണ്ടായാലും തന്റെ ദിനചര്യകളില്‍ അദ്ദേഹം മാറ്റംവരുത്തില്ല. കളിയിലും ആരോഗ്യത്തിലും അദ്ദേഹം പുലര്‍ത്തുന്ന ശ്രദ്ധയും പിന്തുടരുന്ന ആഹാര രീതികളും പരിശീലന രീതികളും പരുക്കിനെ മറികടക്കാൻ സ്വീകരിയ്ക്കുന്ന മാർഗങ്ങളും എല്ലാ താരങ്ങൾക്കും മാതൃകയാണ്.' സഞ്ജു പറഞ്ഞു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :