1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Jitesh sharma out for duck against afghanistan

Jitesh Sharma: സഞ്ജുവിനെ പുറത്തിരുത്തി പകരം കളിപ്പിച്ച ജിതേഷ് ശർമ ഡക്ക്

Sanju samson,Jitesh sharma,wicket keeper,T20
സഞ്ജു സാംസണിന് പകരമായി ടി20 ടീമില്‍ ഉള്‍പ്പെടുത്തിയ ജിതേഷ് ശര്‍മ അഫ്ഗാനെതിരായ രണ്ടാം ടി20 മത്സരത്തില്‍ പരാജയം. ആദ്യ മത്സരത്തില്‍ 20 പന്തില്‍ നിന്നും 31 റണ്‍സെടുക്കാന്‍ ജിതേഷിനായിരുന്നെങ്കിലും അഫ്ഗാന്‍ ഫീല്‍ഡര്‍മാര്‍ ക്യാച്ച് കൈവിട്ടത് ഇതിന് സഹായിച്ചിരുന്നു. എന്നാല്‍ രണ്ടാം ടി20 മത്സരത്തില്‍ ഒരു റണ്‍സ് പോലും നേടാനാകാതെയാണ് ജിതേഷിന്റെ മടക്കം.
 
നേരിട്ട രണ്ടാം പന്തില്‍ തന്നെ അനാവശ്യമായ ഷോട്ടിന് ശ്രമിച്ചാണ് ജിതേഷ് പുറത്തായത്. ആദ്യ പന്തില്‍ തന്നെ താരം എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ താരം പുറത്തായി. 3 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചതിനാല്‍ മൂന്നാം ടി20യില്‍ സഞ്ജുവിന് അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അവസാന കളിയിലും സഞ്ജു പുറത്തിരിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ടി20 ടീമില്‍ വിക്കറ്റ് കീപ്പറായി ഇന്ത്യ പരിഗണിക്കുന്നത് ജിതേഷിനെ തന്നെയാകുമെന്ന് ഉറപ്പിക്കാനാകും. അങ്ങനെയെങ്കില്‍ വരാനിരിക്കുന്ന ഐപിഎല്ലില്‍ വമ്പന്‍ പ്രകടനം നടത്തിയാല്‍ മാത്രമെ സഞ്ജുവിന് ഇന്ത്യയുടെ ടി20 ടീമില്‍ അവസരം നേടാനാകു.
അടുത്ത ലേഖനം
Shivam Dube: ഹാര്‍ദിക്കിനുള്ള പണി വരുന്നുണ്ട് ! ദുബെയെ പോലൊരുത്തന്‍ ലോകകപ്പ് ടീമില്‍ വേണം; കാരണം ഇതാണ്