ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റമുണ്ടാകില്ല, സഞ്ജു ഫിനിഷർ റോളിൽ തിളങ്ങണമെന്ന് ഉത്തപ്പ

അഭിറാം മനോഹർ| Last Modified വെള്ളി, 4 ഓഗസ്റ്റ് 2023 (17:23 IST)
വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആറാം സ്ഥാനത്ത് ഫിനിഷര്‍ റോളിലാണ് മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റിംഗിനിറങ്ങിയത്. ഐപിഎല്ലില്‍ രാജസ്ഥാനായി നാലാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും ബാറ്റിംഗിനിറങ്ങിയിരുന്ന താരത്തെ ആറാമനാക്കിയതിനെതിരെ വിമര്‍ശനം ഉയരുമ്പോള്‍ സഞ്ജു ഫിനിഷിംഗ് റോളില്‍ തന്നെ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് രാജസ്ഥാനില്‍ സഞ്ജുവിന്റെ സഹതാരം കൂടിയായിരുന്ന റോബിന്‍ വ്യക്തമാക്കുന്നത്.

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ സഞ്ജുവിന് ആറാമനാക്കി പരീക്ഷിച്ചതൊടെ ഫിനിഷിംഗ് റോളിലാണ് സെലക്ടര്‍മാര്‍ താരത്തെ പരിഗണിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആറാം നമ്പറില്‍ കൂടുതല്‍ അവസരങ്ങള്‍ സഞ്ജുവിന് ടീം മാനേജ്‌മെന്റ് നല്‍കേണ്ടതുണ്ട്. സഞ്ജുവിനെ ഫിനിഷറായാണ് ടീം പരിഗണിക്കുന്നതെങ്കില്‍ തന്റെ സ്ഥാനത്തെ പറ്റി വ്യക്തത സഞ്ജുവിന് ലഭിക്കേണ്ടതുണ്ട്. കൂടുതല്‍ മത്സരങ്ങളില്‍ അതേസ്ഥാനത്ത് കളിച്ചാല്‍ മാത്രമെ സഞ്ജുവിന് തന്റെ റോളിനെ പറ്റി വ്യക്തത ലഭിക്കുകയുള്ളു. നിലവിലെ സാഹചര്യത്തില്‍ ടോപ്പ് ഓര്‍ഡറില്‍ സഞ്ജുവിന് സ്ഥാനം ലഭിക്കുക പ്രയാസമായിരിക്കും. അടുത്ത ഐപിഎല്‍ സീസണിലും സഞ്ജു ആറാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യുകയായിരിക്കും ഉചിതം. ഉത്തപ്പ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :