നവ്‌ദീപ് ‌സെയ്‌നിയ്ക്ക് പരിക്ക്, ഇന്ത്യൻ ടീമി‌ൽ ഇന്ന് കളിക്കാനിറങ്ങുക മൂന്ന് മലയാളി താരങ്ങൾ?

അഭിറാം മനോ‌ഹർ| Last Modified വ്യാഴം, 29 ജൂലൈ 2021 (16:03 IST)
ശ്രീലങ്കക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ മലയാളി പേസർ അരങ്ങേറ്റം കുറിച്ചേക്കുമെന്ന് റിപ്പോർട്ട്. രണ്ടാം ടി20യിൽ പേസർ നവ്‌ദീ‌പ് സെയ്‌നിക്ക് പരിക്കേറ്റതിനെ തുടർന്നാണ് തീരുമാനം.

സെയ്‌നിക്ക് പകരം പ്ലേയിങ് ഇലവനിൽ സന്ദീപ് വാര്യർക്കൊപ്പം അർഷ്‌ദീപ് സിങ്ങിനെയാണ് പരിഗണിക്കുന്നത്. ഇടംകയ്യൻ ‌ഫാസ്റ്റ് ബൗളറായ അർഷ്‌ദീപിനാണ് അവസാന ഇലവനിൽ സാധ്യത കൂടുതൽ. ശ്രീലങ്കക്ക്എതിരായ രണ്ടാം ടി20 മത്സരത്തിൽ എക്‌സ്ട്രാ കവറിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് സെയ്‌നിയുടെ തോളെല്ലിന് പരിക്കേറ്റത്. ശേഷം മത്സരത്തിൽ സെയ്‌നി പന്തെറിഞ്ഞിരുന്നില്ല.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ് സന്ദീപ് വാര്യർ. ഇതുവരെ 4 ഐപിഎൽ മത്സരങ്ങൾ മാത്രമാണ് സന്ദീപ് കൊൽക്കത്തയ്ക്കായി കളിച്ചിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :