ഇന്ത്യക്കാർ ചുമ്മാ ഡബിളടിച്ച് കൂട്ടുന്നു, മറ്റുള്ളവർ അന്തം വിട്ട് നിൽക്കുകയാണെന്ന് മുൻ പാക് താരം

അഭിറാം മനോഹർ| Last Modified വെള്ളി, 20 ജനുവരി 2023 (19:41 IST)
വെറും ഒരാഴ്ചക്കുള്ളിലാണ് ഏകദിനത്തിൽ രണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഇരട്ടസെഞ്ചുറി സ്വന്തമാക്കിയത്. മറ്റുള്ള രാജ്യങ്ങളിലെ താരങ്ങളെല്ലാം ഇരട്ടസെഞ്ചുറി നേട്ടത്തിലെത്താൻ കഷ്ടപ്പെടുമ്പോൾ ഇതിനകം അഞ്ച് ഇന്ത്യൻ താരങ്ങളാണ് ഏകദിനത്തിൽ ഇരട്ടസെഞ്ചുറി സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ മറ്റ് രാജ്യങ്ങൾ നേട്ടം സ്വന്തമാക്കാൻ പ്രയാസപ്പെടുമ്പോൾ ഇന്ത്യൻ താരങ്ങൾ മികവ് കാണിക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ സൽമാൻ ബട്ട്.

മറ്റ് രാജ്യങ്ങളിലേക്കാൾ മികച്ച ആഭ്യന്തര സംവിധാനമുള്ളത് കൊണ്ടാണ് മറ്റ് രാജ്യങ്ങളിലെ താരങ്ങൾ പ്രയാസപ്പെടുമ്പോഴും ഇന്ത്യൻ താരങ്ങൾ മികവ് പുലർത്തുന്നത്. റൺസടിക്കാനുള്ള ഭ്രാന്ത് ഇന്ത്യൻ താരങ്ങൾക്കുണ്ട്. ഇന്ത്യയുടെ ക്രിക്കറ്റ് സംവിധാനമാണ് അതിന് കാരണം. സൽമാൻ ബട്ട് പറഞ്ഞു. ഇന്ത്യൻ താരങ്ങളിൽ വലിയ പ്രതീക്ഷ നൽകുന്ന താരമാണ് ശുഭ്മാൻ ഗില്ലെന്നും പവർ ഹിറ്റർമാരുടെ കാലത്ത് ശുഭ്മാൻ ഗില്ലിനെ പോലെ ക്ലാസുള്ള താരങ്ങൾ വളരെ ചുരുക്കമാണെന്നും സൽമാൻ ബട്ട് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :