'ദുരന്തത്തിനിടെ എന്ത് പിറന്നാൾ'; ഇത് ആഘോഷത്തിന്റെ ദിവസമല്ല, മാതൃകയായി സച്ചിൻ

അനു മുരളി| Last Updated: വെള്ളി, 24 ഏപ്രില്‍ 2020 (10:04 IST)
ക്രിക്കറ്റ് ദൈവമെന്ന് ആരാധകർ വാഴ്ത്തുന്ന ഇതിഹാസം ടെൻണ്ടുൽക്കറിനു ഇന്ന് 47 ആം ജന്മദിനമമാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് അദ്ദേഹം എല്ലാ തവണയും ഈ ദിനം ആഘോഷിക്കാറ്.
എന്നാൽ ഇക്കുറി അതുണ്ടാകില്ല. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സച്ചിൻ ജന്മദിനാഘോഷം വേണ്ടെന്നുവച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോടു വെളിപ്പെടുത്തി.

കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കടക്കമുള്ള ബഹുമാനസൂചകമായിട്ടാണ് സച്ചിന്റെ ഈ തീരുമാനം. ഇത് ആഘോഷങ്ങൾക്കുള്ള സമയമല്ലെന്നാണ് സച്ചിന്റെ നിലപാട്. കൊവിഡ് 19 നെ പ്രതിരോധിക്കാൻ സച്ചിൻ 50 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. ഇതിനു പുറമെ മുംബൈ നഗരത്തിലെ 5000 കുടുംബങ്ങൾക്ക് ഒരു മാസത്തേക്ക് റേഷൻ എത്തിക്കാനുള്ള ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുത്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :